ടിക്കറ്റ് വില വർധന പിൻവലിക്കണം -ജിദ്ദ നവോദയ
text_fieldsജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ സമ്മേളനം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയയുടെ 29ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജിദ്ദ ഖാലിദ് ബിൻ വലീദ് ഏരിയ സമ്മേളനം സഖാവ് നൗഫൽ ഹൈദർ നഗറിൽ നടന്നു. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനസ് ബാവ പ്രവർത്തന റിപ്പോർട്ടും ഫിറോസ് മുഴുപ്പിലങ്ങാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മതേതര പൈതൃകത്തെയും സംസ്കാരത്തെയും തകർത്ത് മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചു ഭരണഘടനക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കി 500 വർഷം പിന്നോട്ട് നയിക്കാനുള്ള സംഘ്പരിവാർ ഗൂഢനീക്കത്തിനെതിരെയും വികസനപദ്ധതികളെ തുരങ്കം വെക്കുന്ന യു.ഡി.എഫ് നയങ്ങൾക്കെതിരെയും മഹാമാരി കാലത്ത് വിമാന കമ്പനികളുടെ അന്യായമായ ടിക്കറ്റ് വില വർധനവിനെതിരെയും സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സൈറ ടിറ്റോ, അബീഷ് മാനുവൽ, നിസാമുദ്ദീൻ കൊല്ലം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ശ്രീകുമാർ മാവേലിക്കര, സി.എം അബ്ദുറഹ്മാൻ, കിസ്മത്ത് മമ്പാട്, സുഷീല ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മുനീർ പാണ്ടിക്കാട് സ്വാഗതവും നിഷ നൗഫൽ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'പ്രതീക്ഷ 2022 സാംസ്കാരിക കലാ സന്ധ്യ' ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. സജിത്ത് ആലക്കോട് അധ്യക്ഷത വഹിച്ചു. മുഹ്സിൻ കാളികാവ് സംവിധാനം ചെയ്ത സിനിമാറ്റിക് ഡ്രാമയും ഏരിയ കുടുംബവേദി പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി. ഡോ. വിനീത പിള്ള, കിസ്മത്ത് മമ്പാട്, ശ്രീകുമാർ മാവേലിക്കര, സി.എം അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. അനസ് ബാവ സ്വാഗതവും മുനീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ പുതിയ ഭാരവാഹികൾ: അനസ് ബാവ (രക്ഷാധികാരി), ജിജോ അങ്കമാലി (പ്രസി.), മുനീർ പാണ്ടിക്കാട് (സെക്ര.), ബേബി പാലമറ്റം (ട്രഷറർ), അഷറഫ് ആലങ്ങാടൻ (ജീവകാരുണ്യ കൺ.), ജോസഫ് വർഗീസ് (കുടുംബവേദി കൺ.), നിഷ നൗഫൽ (വനിതാ കൺ.), വിവേക് പഞ്ചമൻ (യുവജനവേദി കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

