Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ് രോ​ഗി​യെ...

കോ​വി​ഡ് രോ​ഗി​യെ കെ​ട്ടി​യി​ട്ട സം​ഭ​വം അ​പ​മാ​ന​ക​രം -ത​രൂ​ർ കെ.​എം.​സി.​സി

text_fields
bookmark_border
കോ​വി​ഡ് രോ​ഗി​യെ കെ​ട്ടി​യി​ട്ട സം​ഭ​വം അ​പ​മാ​ന​ക​രം -ത​രൂ​ർ കെ.​എം.​സി.​സി
cancel
camera_alt

അ​ഷ്‌​റ​ഫ്‌ പു​തു​ക്കോ​ട് (പ്ര​സി), ബി.​ഐ. അ​ബ്ബാ​സ് (ജ​ന. സെ​ക്ര), മു​ത്തു മു​ഹ​മ്മ​ദ്‌ കു​ട്ടി (ട്ര​ഷ)

റി​യാ​ദ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​യെ കെ​ട്ടി​യി​ട്ട സം​ഭ​വം സാം​സ്​​കാ​രി​ക കേ​ര​ള​ത്തി​ന് അ​ങ്ങേ​യ​റ്റം അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി ത​രൂ​ർ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​െ​വ​ൻ​ഷ​ൻ കുറ്റപ്പെടുത്തി. തി​രു​വ​ന​ന്ത​പു​രം, ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സംഭവങ്ങളിലും അപലപിച്ചു. ബ​ത്​​ഹ​യി​ലെ സോ​നാ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ വേ​ളൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മാ​മു​ക്കോ​യ ത​റ​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ത​രൂ​ർ മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച്​ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​യു. സി​ദ്ദീ​ഖ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ സൈ​നു വി​ള​ത്തൂ​ർ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി മു​സ്ത​ഫ പൊ​ന്ന​ങ്കോ​ട്, ഷ​രീ​ഫ് ചി​റ്റൂ​ർ, ജാ​ബി​ർ വാ​ഴ​മ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി അ​പേ​ക്ഷ​േ​ഫാ​റം ജി​ല്ല ക​മ്മി​റ്റി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മെം​ബ​ർ​മാ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ വെ​ള്ള​പ്പാ​ടം സ്വാ​ഗ​ത​വും മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ പു​തു​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്‌​റ​ഫ്‌ പു​തു​ക്കോ​ട് (പ്ര​സി), അ​ന​സ് അ​ലി, ബി.​എ. അ​ഷ്‌​ക​ർ അ​ലി, കെ.​എം. നൗ​ഷാ​ദ് പെ​രു​ങ്ങോ​ട്ടു​കു​റു​ശ്ശി (വൈ. ​പ്ര​സി), ബി.​ഐ. അ​ബ്ബാ​സ് (ജ​ന. സെ​ക്ര), ഷാ​ഹു​ൽ ഹ​മീ​ദ് ക​ല്ലാ​കു​റു​ശ്ശി, എ.​എ. അ​മാ​നു​ല്ല, ഷ​മീ​ർ ത​രൂ​ർ (ജോ. ​സെ​ക്ര), മു​ത്തു മു​ഹ​മ്മ​ദ്‌ കു​ട്ടി (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid patientTharoor KMCC
Next Story