Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബൂ​ബ​ക്ക​ർ...

അ​ബൂ​ബ​ക്ക​ർ ഇ​രി​ങ്ങ​ല്ലൂ​രി​ന് ഐ.​സി.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബൂ​ബ​ക്ക​ർ ഇ​രി​ങ്ങ​ല്ലൂ​രി​ന് ഐ.​സി.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന അ​ബൂ​ബ​ക്ക​ർ ഇ​രി​ങ്ങ​ല്ലൂ​രി​ന് റി​ദ ക​മ്പ​നി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ എ​ൻ​ജി. ഫാ​ഇ​സ്അ​ൽ​സ​ഹ്‍ലി ഉ​പ​ഹാ​രം ന​ൽ​കു​ന്നു 

യാം​ബു: ര​ണ്ട​ര പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന വേ​ങ്ങ​ര ഇ​രി​ങ്ങ​ല്ലൂ​ർ ചീ​നി​പ്പ​ടി സ്വ​ദേ​ശി ചൂ​ര​പ്പു​ലാ​ക്ക​ൽ അ​ബൂ​ബ​ക്ക​റി​ന് ഐ.​സി.​എ​ഫ് യാം​ബു സി​റ്റി യൂ​നി​റ്റും അ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്ന റി​ദ ട്രേ​ഡി​ങ് ആ​ൻ​ഡ്​ ഡെ​വ​ല​പ്മെൻറ്​ ക​മ്പ​നി അ​ധി​കൃ​ത​രും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജീ​സാ​നി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ 19 വ​ർ​ഷം ജോ​ലി ചെ​യ്ത അ​ബൂ​ബ​ക്ക​ർ എ​ട്ടു വ​ർ​ഷ​മാ​യി യാം​ബു​വി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജോ​ലി മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന​ത്. ഇ​സ്‌​ലാ​മി​ക് ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ​ഫ്) യാം​ബു സി​റ്റി യൂ​നി​റ്റ് എ​ക്സി​ക്യു​ട്ടി​വ് അം​ഗ​മാ​യി​രു​ന്നു. സം​ഘ​ട​ന ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​കെ. മു​ഹ​മ്മ​ദ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

റി​ദ ക​മ്പ​നി അ​ധി​കൃ​ത​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ അ​ബൂ​ബ​ക്ക​റി​നു​ള്ള ഉ​പ​ഹാ​രം എ​ൻ​ജി. ഫാ​ഇ​സ് അ​ൽ​സ​ഹ്‍ലി ന​ൽ​കി. ശൈ​ഖ് മു​ഹ​മ്മ​ദ്, ഹാ​രി​സ്, അ​നീ​സ്, ഇ​ശാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICFAbubacker Iringlloor
Next Story