പ്രതീക്ഷയേകി ‘അലിഫ് എക്സ്പോ-25’
text_fieldsഅലിഫ് സ്കൂളിൽ നടന്ന സയൻസ്, ഡിജിറ്റൽ, ആർട്ട് എക്സ്പോ
റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂളിൽ സയൻസ്, ഡിജിറ്റൽ, ആർട്ട് എക്സ്പോ സമാപിച്ചു. ‘എക്സ്പിരിമെൻറൽ 25’ സയൻസ് എക്സ്പോയും ‘ബൈറ്റ്ബാഷ്’ ഡിജിറ്റൽ ഫെസ്റ്റും വിവിധ കലാവിഷ്കാരങ്ങൾ നിറഞ്ഞ ആർട്ട് ഗാലറിയും ചേർന്നതായിരുന്നു എക്സ്പോ.
‘എക്സ്പിരിമെൻറൽ 25’ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രഫസർ സയ്യിദ് ഫാറൂഖ് ആദിൽ ഉദ്ഘാടനം ചെയ്തു. ‘ബൈറ്റ് ബാഷ്’ ടെക്പ്രോക്സിമ എക്സിക്യൂട്ടീവ് ഡയറക്ടർ ശൈഖ് സലീം അബ്ദുറഹ്മാനും ആർട്ട് ഗാലറി ഓറക്ക്ൾ ഇൻവെസ്റ്റ്മെൻറ് അഡ്വൈസറി ഡയറക്ടർ മുഹമ്മദ് അഹമ്മദും ഉദ്ഘാടനം ചെയ്തു.ജലസേചന പദ്ധതികൾ, സോളാർ, ബഹിരാകാശ ഗവേഷണം, ചാന്ദ്രയാൻ തുടങ്ങിയ പ്രോജക്ടുകൾ ഏറെ കൗതുകമുണർത്തി. വിഷ്വൽ കോഡിങ്, റോബോട്ടിക്സ്, ഗെയിംസ്, ഡോക്യുമെൻററി പ്രസേൻറഷൻ, വെബ് ഡിസൈനിങ്, എ.ഐ തുടങ്ങിയവ ഉൾപ്പെടെ 250ഓളം പ്രോജക്ടുകളാണ് അലിഫ് എക്സ്പോയിൽ പ്രദർശനത്തിനുണ്ടായിരുന്നത്.
പരിപാടിക്ക് നേതൃത്വം നൽകിയ മുഹമ്മദ് നിസാമുദ്ദീൻ, ആയിഷ ബാനു, സുമയ്യ ശമീർ, മുഹമ്മദ് രിഫാദ്, ജുമൈല ബഷീർ, ഉഷ എന്നിവരെ അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

