ത്വാഇഫ് റോസാപ്പൂ മേള ഗവർണർ സന്ദർശിച്ചു
text_fieldsഅൽറുദഫ് പാർക്കിലെ റോസാപ്പൂ മേള ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ആലു സഊദ് സന്ദർശിച്ചപ്പോൾ
ത്വാഇഫ്: ത്വാഇഫിൽ നടക്കുന്ന റോസാപ്പൂ മേള ഗവർണർ അമീർ സഊദ് ബിൻ നഹാർ ആലുസഊദ് സന്ദർശിച്ചു.
5,60,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയ മേളയിലെ പ്രദർശനങ്ങളും പരിപാടികളും മേയർ ഡോ. അഹ്മദ് അൽഖതാമി, ത്വാഇഫ് മുനിസിപ്പാലിറ്റി ഗാർഡൻസ് വിഭാഗം മേധാവി എൻജി. സാലിം ഉസൈമി എന്നിവർ ഗവർണർക്ക് മേളയെ കുറിച്ച് വിശദീകരിച്ചുകൊടുത്തു.
ശേഷം കുതിര പരേഡ്, നാടോടി കലകളുടെ പ്രകടനങ്ങൾ, റോസാപ്പൂക്കളുടെയും പൂക്കളുടെയും ശേഖരണം, ചില തത്സമയ പ്രകടനങ്ങൾ, പൂ പരവതാനി, പൂ വിൽപന സ്ഥലങ്ങൾ, റോസാപ്പൂക്കളുടെയും മറ്റ് പൂക്കളുടെയും അനുബന്ധ പ്രദർശനങ്ങളും റോസാപ്പൂ ഉൽപന്നങ്ങൾ നിർമിക്കുന്ന രീതികളും കണ്ടു. അൽറദ്ഫ് പാർക്കിലെ മേള സന്തോഷം നൽകുന്നുവെന്നും പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

