Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഗവർണർ...

മക്ക ഗവർണർ വികസനപ്രവർത്തനം വിലയിരുത്തി

text_fields
bookmark_border
മക്ക ഗവർണർ വികസനപ്രവർത്തനം വിലയിരുത്തി
cancel
camera_alt

മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ റാബിഗ്, കാമിൽ, ഖുലൈസ് മേഖല സന്ദർശിക്കുന്നു

ജിദ്ദ: റാബിഗ്, കാമിൽ, ഖുലൈസ് ഗവർണറേറ്റുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ മൊത്ത മുതൽമുടക്ക്​ 1.33 ശതകോടി റിയാൽ വരുമെന്ന്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ പറഞ്ഞു. മേഖലകളിലെ ഗവർണറേറ്റുകളിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വകുപ്പ്​ മേധാവികൾ അനുഗമിച്ചു.

റാബിഗ്, അൽകാമിൽ, ഖുലൈസ് ഗവർണറേറ്റുകളിലെ ജനങ്ങളുടെയും സർക്കാർ മേഖലകളിലെ മേധാവികളുടെയും സാന്നിധ്യത്തിൽ മക്ക അമീർ നിരവധി യോഗങ്ങൾക്ക് ​നേതൃത്വം നൽകി. പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികൾ അവലോകനം ചെയ്​തു. കാലതാമസം നേരിടുന്ന പദ്ധതികളുടെ പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും സംവിധാനങ്ങളും ചർച്ച ചെയ്തു. റാബിഗ്​ ഗവർണറേറ്റിൽ നിരവധി വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ പരിവർത്തനപദ്ധതി, സാംസ്​കാരിക കേന്ദ്രത്തിന്‍റെ വികസനവും പുനരധിവാസവും, സാമൂഹിക സുരക്ഷാ കെട്ടിടനിർമാണം, തീർഥാടകർക്കും ഉംറ തീർഥാടകർക്കുമായി മിഖാത്ത് അൽ ജുഹ്ഫയിൽ സ്വീകരണ ഹാൾ നിർമാണം എന്നിവ ഇതിലുൾപ്പെടുന്നു. ജനങ്ങളെ കാണുകയും അവരുടെ ആവശ്യങ്ങളും വികസന നിർദേശങ്ങളും കേൾക്കുകയും ചെയ്​തു. നിരവധി കരാറുകളിൽ ഒപ്പുവെക്കുന്നതിന് സാക്ഷ്യംവഹിച്ചു. റാബിഗിലെ കിങ്​ അബ്ദുല്ല തുറമുഖവും അദ്ദേഹം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Development work
News Summary - The Governor of Makkah evaluated the development work
Next Story