Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസർക്കാർ മേഖലയിൽ...

സർക്കാർ മേഖലയിൽ 'വർക്ക് ഫ്രം ഹോം' അനുവദിച്ചു

text_fields
bookmark_border
സർക്കാർ മേഖലയിൽ വർക്ക് ഫ്രം ഹോം അനുവദിച്ചു
cancel

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 'വ​ർ​ക്ക്​ ഫ്രം ​ഹോം' അ​നു​വ​ദി​ച്ചു. മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യു​ന്ന രീ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സി​വി​ൽ സ​ർ​വി​സി​ലെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ക​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചു. തൊ​ഴി​ൽ രം​ഗ​ത്ത്​ വൈ​വി​ധ്യ​വ​ത്​​ക​ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​നും വി​വി​ധ തൊ​ഴി​ൽ പ​രി​ത​സ്ഥി​തി​ക​ളി​ൽ ജോ​ലി​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി‍ന്റെ​യും ഭാ​ഗ​മാ​യാ​ണ് പു​തി​യ തൊ​ഴി​ൽ​രീ​തി​യെ​ന്ന നി​ല​യി​ൽ വ​ർ​ക്ക് ഫ്രം ​ഹോ​മി​ന്​ മ​ന്ത്രാ​ല​യ​ത്തി‍ന്റെ അം​ഗീ​കാ​രം. ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ വി​ദൂ​ര ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തി‍ന്റെ പ്ര​ത്യേ​ക​സ​മി​തി (ടെ​ലി​വ​ർ​ക്ക്​ ക​മ്മി​റ്റി) പ​രി​ഗ​ണി​ക്കും.

ഇ​ത​നു​സ​രി​ച്ച് വി​ദൂ​ര ജോ​ലി​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്, സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ജോ​ലി​സ്ഥ​ല​ത്തി​നു​പു​റ​ത്ത് ത​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ർ​വ​ഹി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്കും. ടെ​ലി​വ​ർ​ക്ക് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ൺ​ലൈ​നാ​യി കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന ജോ​ലി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കും. കൂ​ടാ​തെ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ദൂ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന നി​ർ​ദി​ഷ്ട ജോ​ലി​ക​ൾ നി​ർ​ദേ​ശി​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും ടെ​ലി​വ​ർ​ക്ക് ക​മ്മി​റ്റി​ക്ക് ക​ഴി​യും. മ​ന്ത്രാ​ല​യ​ത്തി‍ന്റെ ടെ​ലി​വ​ർ​ക്കി​ങ്​ സം​രം​ഭ​ങ്ങ​ൾ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സൗ​ദി​ക​ൾ​ക്കും യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ൾ​ക്കും അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Work From Home
News Summary - The government has sanctioned ‘work from home’ in the sector
Next Story