Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ദു​രി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗോ​പ​കു​മാ​ർ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ദു​രി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗോ​പ​കു​മാ​ർ നാ​ട​ണ​ഞ്ഞു
cancel
camera_alt

ഗോ​പ​കു​മാ​റി​ന് യാ​ത്രാ​രേ​ഖ​ക​ൾ ഖ​സീം പ്ര​വാ​സി സം​ഘം ഫൈ​സി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് കൈ​മാ​റു​ന്നു 

ബു​റൈ​ദ: വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​രേ​ഖ​ക​ളോ ജോ​ലി​യോ ഇ​ല്ലാ​തെ ബു​റൈ​ദ​യി​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഗോ​പ​കു​മാ​ർ നാ​ട്ടി​ലെ​ത്തി. നാ​ട്ടി​ൽ പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​സു​ഖ ബാ​ധി​ത​നാ​യി ഇ​രു​ക​ണ്ണു​ക​ളു​ടെ കാ​ഴ്ച ഭാ​ഗി​ക​മാ​യി ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ക​യാ​യി​രു​ന്നു.

ഖ​സീം പ്ര​വാ​സി സം​ഘം, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​െൻറ ഇ​ട​പെ​ട​ലി​ലാ​ണ് ഗോ​പ​കു​മാ​റി​ന് നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള വ​ഴി​യൊ​രു​ങ്ങി​യ​ത്. കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ നൈ​സാം തൂ​ലി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ട​ത്. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, സൗ​ദി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ലാ​ൽ എ​ന്നി​വ​രു​ടെ സ​ഹാ​യ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ല​ഭി​ച്ച​തെ​ന്ന് നൈ​സാം തൂ​ലി​ക പ​റ​ഞ്ഞു.

ഖ​സീം പ്ര​വാ​സി സം​ഘം ഭാ​ര​വാ​ഹി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം താ​മ​സ​സ്ഥ​ല​ത്തു​െ​വ​ച്ച് ഗോ​പ​കു​മാ​റി​െൻറ യാ​ത്രാ​രേ​ഖ​ക​ൾ കൈ​മാ​റി. കേ​ന്ദ്ര​ക​മ്മി​റ്റി ട്ര​ഷ​റ​ർ ഉ​ണ്ണി ക​ണി​യാ​പു​രം, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഫി​റോ​സ് ഖാ​ൻ, ഫൈ​സി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്, നൈ​സാം തൂ​ലി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗോ​പ​കു​മാ​റി​നു​ള്ള ചി​കി​ത്സ സ​ഹാ​യം അ​ടു​ത്ത ദി​വ​സം ത​ന്നെ കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gopakumar
News Summary - The Gopakumar danced in the midst of misery
Next Story