Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​രു പോ​ർ​ട്ട​റു​ടെ...

ഒ​രു പോ​ർ​ട്ട​റു​ടെ ന​ന്മ

text_fields
bookmark_border
ഒ​രു പോ​ർ​ട്ട​റു​ടെ ന​ന്മ
cancel

ഒ​മ്പ​തു വ​ർ​ഷം മു​മ്പ്​ ഞ​ങ്ങ​ൾ അ​വ​ധി ക​ഴി​ഞ്ഞ് റി​യാ​ദി​ൽ തി​രി​ച്ചെ​ത്തി​യ സ​മ​യം. വ​ന്നി​ട്ട് ഒ​രു മാ​സ​മാ​യി​ക്കാ​ണും. അ​പ്പോ​ഴാ​ണ് നാ​ല് പാ​സ്​​േ​പാ​ർ​ട്ട് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ഓ​ഫി​സി​ലേ​ക്ക് വി​ളി​വ​രു​ന്ന​ത്. പാ​സ്പോ​ർ​ട്ട് ന​ഷ്്ട​പ്പെ​ട്ട കാ​ര്യം അ​റി​യു​ന്ന​തു​ത​ന്നെ അ​പ്പോ​ഴാ​ണ്. എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി പാ​സ്​​പോ​ർ​ട്ട് വാ​ങ്ങി വ​ന്ന​പ്പോ​ൾ അ​തിെൻറ കൂ​ടെ എ​യ​ർ​പോ​ർ​ട്ടി​ൽ ഏ​ൽ​പി​ച്ച​യാ​ളു​ടെ ഇ​ഖാ​മ കോ​പ്പി​യും മൊ​ബൈ​ൽ ന​മ്പ​റും പി​ൻ ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ൾ ആ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് പ​രി​ച​യ​പ്പെ​ട്ടു. പേ​ര് സാ​ബി​ർ, എ​യ​ർ​പോ​ർ​ട്ടി​ൽ പോ​ർ​ട്ട​റാ​യി ജോ​ലി ചെ​യ്യു​ന്നു. സ്വ​ദേ​ശം നേ​പ്പാ​ൾ. ബി​ഹാ​റി​ൽ നി​ന്നും നേ​പ്പാ​ളി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ്. ഞ​ങ്ങ​ൾ ആ​രാ​ണെ​ന്നും ഒ​ന്ന് കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞു.

അ​ടു​ത്ത ദി​വ​സം ത​ന്നെ ഞ​ങ്ങ​ൾ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് കാ​ണാ​ൻ​പോ​യി. നേ​രി​ട്ട് ക​ണ്ട് ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം എ​ന്തെ​ങ്കി​ലും കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യം. എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി ഞ​ങ്ങ​ളെ ക​ണ്ട​തേ​യു​ള്ളൂ പ​രി​ച​യ​പ്പെ​ടാ​ൻ തു​ട​ങ്ങും മു​മ്പ്​ ഞ​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് നേ​രെ കൂ​ട്ടി​കൊ​ണ്ടു പോ​യ​ത് അ​വി​ടെ​യു​ള്ള കോ​ഫി ഷോ​പ്പി​ലേ​ക്കാ​ണ്. കോ​ഫീ ഷോ​പ്പി​ൽ എ​ത്തി​യ​പ്പോ​ൾ കോ​ഫി​ക്ക് പു​റ​മെ, സാ​ൻ​ഡ്‌​വി​ച്ച് കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്ക് ഐ​സ്ക്രീ​മും ഓ​ർ​ഡ​ർ ചെ​യ്തു. ഒ​ന്നും വേ​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ല. നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല​ല്ലോ​യെ​ന്നു ക​രു​തി സ്വീ​ക​രി​ച്ചു. എ​യ​ർ​പോ​ർ​ട്ടി​ൽ ഒ​രു കോ​ഫി​ക്ക് ത​ന്നെ എ​ത്ര​യാ​വു​മെ​ന്ന​റി​യാ​മ​ല്ലോ... അ​തൊ​ക്കെ ക​ഴി​ഞ്ഞാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​തും ഞ​ങ്ങ​ൾ കൊ​ടു​ക്കാ​ൻ ക​രു​തി​യ​ത് കൊ​ടു​ക്കു​ന്ന​തു പോ​ലും. പ​ക്ഷേ ആ ​ന​ന്മ നി​റ​ഞ്ഞ മ​നു​ഷ്യ​ൻ വാ​ങ്ങു​ന്നു​ണ്ടാ​യി​ല്ല...​കു​റെ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ വാ​ങ്ങി.

ആ ​പാ​സ്പോ​ർ​ട്ട് അ​ന്ന​യാ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ ഏ​ൽ​പി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് പാ​സ്​​പോ​ർ​ട്ട് എ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​വു​മാ​യി​രു​ന്ന പ്ര​യാ​സം എ​ത്ര​യോ വ​ലു​താ​യി​രു​ന്നു. ആ ​നാ​ല് പാ​സ്പോ​ർ​ട്ട് വെ​ച്ച് അ​ന്ന് ഒ​രു​പാ​ട് കാ​ഷു​ണ്ടാ​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ, ചെ​യ്തി​ല്ല. അ​ത​യാ​ളു​ടെ ന​ന്മ. പി​ന്നീ​ട് ഞ​ങ്ങ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ പോ​കു​മ്പോ​ഴൊ​ക്കെ കാ​ണാ​റു​ണ്ടാ​യി​രു​ന്നു. എ​പ്പോ​ൾ പോ​യാ​ലും സ​ൽ​ക്ക​രി​ക്കാ​തെ ഞ​ങ്ങ​ളെ വി​ടാ​റി​ല്ല.

ഒ​രു പോ​ർ​ട്ട​റു​ടെ ന​ന്മ700 റി​യാ​ൽ ശ​മ്പ​ളം. അ​തി​ൽ നി​ന്നും ഇ​വി​ടെ​യു​ള്ള ചെ​ല​വും ക​ഴി​ച്ച് നാ​ട്ടി​​ലേ​ക്ക​യ​ച്ചു കൊ​ടു​ക്കു​ന്നു. പ്രാ​ര​ബ്്ധം ഒ​ന്നും പ​റ​യാ​നി​ല്ല. സാ​ബി​ർ പ​റ​ഞ്ഞ​ത് ഞാ​നി​വി​ടെ ജോ​ലി ചെ​യ്യു​ന്ന​തു​കൊ​ണ്ട് വീ​ട്ടു​കാ​ർ സ​ന്തോ​ഷ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട​ല്ലോ, അ​താ​ണെെൻറ സ​ന്തോ​ഷം. ന​മു​ക്ക് ഇ​നി എ​ഴു​ന്നൂ​റ​ല്ല ഏ​ഴാ​യി​രം കി​ട്ടി​യാ​ലും മ​തി​യാ​കി​ല്ല... എ​ന്നാ​ലും ക​ട​ങ്ങ​ളും പ്രാ​ര​ബ്്ധ​ങ്ങ​ളും ബാ​ക്കി ത​ന്നെ​യാ​യി​രി​ക്കും.

ആ​ദ്യ​മൊ​ക്കെ കോ​ൺ​ടാ​ക്ട് ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഫോ​ൺ ഓ​ഫാ​ണ്. എ​യ​ർ​പോ​ർ​ട്ടി​ൽ ഒ​രാ​ളോ​ട് ചോ​ദി​ച്ച​പ്പോ​ൾ അ​യാ​ൾ പു​തി​യ​താ​യ​തു​കൊ​ണ്ട് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന​താ​യി​ട്ടു കൂ​ടി പ​ണ​ത്തോ​ട് ആ​ർ​ത്തി​യി​ല്ലാ​ത്ത ഇ​ങ്ങ​നെ​യു​ള്ള ന​ന്മ​നി​റ​ഞ്ഞ മ​നു​ഷ്യ​ർ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​ലോ​കം ന​ശി​ക്കാ​തെ ഇ​ങ്ങ​നെ നി​ല​നി​ന്നു​പോ​കു​ന്ന​ത്. സാ​ബി​റി​നും കു​ടും​ബ​ത്തി​നും ന​ന്മ​മാ​ത്രം ഉ​ണ്ടാ​വ​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന മാ​ത്രം.

ന​സീ​റ റ​ഫീ​ഖ് (റിയാദ്)

അ​നു​ഭ​വ​മെ​ഴു​തൂ, സ​മ്മാ​നം നേ​ടൂ

സൗ​ദി പ്ര​വാ​സി​ക​ൾ​ ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​മാ​യു​ള്ള വൈ​കാ​രി​ക​മാ​യ, ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കൂ. ജീ​വി​ത​ത്തെ സ്വാ​ധീ​നി​ച്ച, വ​ഴി​ത്തി​രി​വ്​ സൃ​ഷ്​​ടി​ച്ച ആ ​സു​ഹൃ​ത്തി​നെ, അ​ല്ലെ​ങ്കി​ൽ ആ ​സ​ൗ​ഹൃ​ദാ​നു​ഭ​വ​ത്തെ കു​റി​ച്ച്​ എ​ഴു​തി​യ കു​റി​പ്പോ, മൊ​​ബൈ​ലി​ൽ ഷൂ​ട്ട്​ ചെ​യ്​​ത വീ​ഡി​യ​യോ​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്​ അ​യ​ക്കു​ക. 100 വാ​ക്കി​ൽ ക​വി​യാ​ത്ത​താ​യി​രി​ക്ക​ണം കു​റി​പ്പ്. ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​റി​പ്പു​ക​ൾ നി​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തി​െൻറ​യും ചി​ത്രം സ​ഹി​തം ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്ര​ത്തി​ലും ഫേ​സ്​​ബു​ക്ക്​ പേ​ജി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ഡി​യോ ​ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്യും. ഏ​റ്റ​വും മി​ക​ച്ച കു​റി​പ്പി​നും​ വി​ഡി​യോ​ക്കും വെ​വ്വേ​റെ സ​മ്മാ​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The goodness of a port
Next Story