ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ്, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം
text_fieldsഅല്‍ കോബാര്‍ ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
ദമ്മാം: യുനൈറ്റഡ് എഫ്.സിയുടെ പതിനഞ്ചാം വാര്‍ഷിക ഭാഗമായി റാക്ക ഖാദിസിയ ക്ലബ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മേയ് 26ന് വെള്ളിയാഴ്ച്ച ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന പ്രി ക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയിച്ച് ബദര്എഫ്.സി ദമ്മാമും കോബാര്‍ കോര്‍ണിഷ് സോക്കറും യു.എഫ്.സി കോബാറും ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു.
പൊരുതി കളിച്ച എം.യു.എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബദര്‍ എഫ്.സി പരാജയപ്പെടുത്തിയത്. ഗോള്‍ പോസ്റ്റില്‍ മികച്ച പ്രതിരോധം സ്യഷ്ടിച്ച എം.യു.എഫ്.സിയുടെ ഗോള്‍കീപ്പര്‍ സഹദിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. രണ്ടാമത് നടന്ന യംഗ്സ്റ്റാര്‍ ടൊയോട്ടയും കോര്‍ണിഷ് സോക്കറും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് യംഗ്സ്റ്റാറിനെ കോര്‍ണിഷ് സോക്കര്‍ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകള്‍ നേടിയ മുജീബ് കളിയിലെ താരമായി. ദല്ലാ എഫ്.സിയും കോബാര്‍ യു.എഫ്.സിയും തമ്മിലുള്ള മൂന്നാമത് മത്സരം ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് യു.എഫ്.സി ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള അര്‍ഹത നേടിയത്.
മികച്ച പ്രകടനം കാഴ്ചവെച്ച ലാല്‍ ജല്‍വയെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. അമ്മാര്‍ അല്ബക്ഷി (മാര്‍ക്കറ്റിങ് മാനേജര്‍, ഫൌരി എക്സ്ചേഞ്ച്), ഹകീം തെക്കില്‍, ഷാജി കൊടുങ്ങല്ലൂര്‍, ഷമീര്‍ ചോക്കാട്, മൊയ്തീന് കാളികാവ്, റഊഫ് ചാവക്കാട്, ജംജൂ അബ്ദുത്സലാം, ഖലീല്‍ പൊന്നാനി, മുജീബ് പാറമ്മല്‍, പി.കെ. അബ്ദുല്റഹ്മാന് താനൂര്‍, സഹീര്‍ കണ്ണൂര്‍, അഫ്നാന്, അനീസ് മങ്കട എന്നിവര്‍ കളിയിലെ മികച്ച താരങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. റഹീം അലനല്ലൂര്‍, ഫൈസല്‍ എടത്തനാട്ടുകര, ശരീഫ് മാണൂര്‍, ശുക്കൂര്‍ വയനാട്, റിംഷാദ് എടത്തനാട്ടുകര, ഫൈസല്‍ വട്ടാര എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

