Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ലാ​മ​ത് ന​വോ​ദ​യ...

നാ​ലാ​മ​ത് ന​വോ​ദ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​മ​ഗ്ര സം​ഭാ​വ​ന അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന് പാ​ല​ക്കാ​ട്ട്

text_fields
bookmark_border
നാ​ലാ​മ​ത് ന​വോ​ദ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​മ​ഗ്ര സം​ഭാ​വ​ന അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന് പാ​ല​ക്കാ​ട്ട്
cancel
camera_alt

ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ൾ ദ​മ്മാ​മി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

ദ​മ്മാം/​പാ​ല​ക്കാ​ട്: അ​ന്ത​രി​ച്ച മു​ൻ കേ​ര​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​െൻറ പേ​രി​ൽ ദ​മ്മാം ന​വോ​ദ​യ, കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി ന​ൽ​കു​ന്ന സ​മ​ഗ്ര സം​ഭാ​വ​ന അ​വാ​ർ​ഡ് വി​ത​ര​ണം ഞാ​യ​റാ​ഴ്​​ച ന​ട​ക്കും.

പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം ക​ണ്ണി​യം​പു​റം പി​ഷാ​ര​ടീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി​യെ​ന്ന്​ സം​ഘാ​ട​ക​ർ ദ​മ്മാ​മി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ന​ൽ​കു​ന്ന നാ​ലാ​മ​ത് ന​വോ​ദ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ സ​മ​ഗ്ര സം​ഭാ​വ​ന അ​വാ​ർ​ഡ് കാ​ർ​ഷി​ക രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ന​ൽ​കാ​നാ​ണ് ന​വോ​ദ​യ തീ​രു​മാ​നി​ച്ച​ത്.

ഡോ. ​ജി​ജു പി. ​അ​ല​ക്സ് ചെ​യ​ർ​മാ​നാ​യ ജൂ​റി ക​മ്മി​റ്റി​ക്ക് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന് മി​ക​ച്ച ക​ർ​ഷ​ക​നാ​യി പാ​ല​ക്കാ​ട് എ​ല​വ​ഞ്ചേ​രി ക​രിം​കു​ളം ഹൗ​സി​ൽ എ​സ്. ഷാ​ബു​മോ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ്.

മി​ക​ച്ച ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യ്ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് ക​ണ്ണൂ​ർ പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ച​യ​ത്ത് കൂ​ടം​പൊ​ച്ചി​ലി​ൽ പ്ര​വാ​സി - ത​ളി​ർ കൃ​ഷി​കൂ​ട്ട​വും, മി​ക​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തും അ​ർ​ഹ​രാ​യി. കൂ​ടാ​തെ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ‘നി​റ’ സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​ത നേ​ടി.

ഉ​ച്ച​യ്ക്ക് മൂ​ന്നി​ന്​ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങ് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജൂ കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മു​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ക്കും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി തോ​മ​സ് ഐ​സ​ക്, എം.​എ​ൽ.​എ​മാ​രാ​യ അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ, പി. ​മ​മ്മി​ക്കു​ട്ടി, കേ​ര​ള പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി കെ. ​സെ​യ്താ​ലി​കു​ട്ടി, ട്ര​ഷ​റ​ർ തൈ​ക്കാ​ട് സ​ജീ​വ്, നോ​ർ​ക്ക മു​ൻ ഡ​യ​റ​ക്‌​ട​ർ മൂ​സ മാ​സ്​​റ്റ​ർ, ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ വാ​രോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് വ​ട​ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 9.30-ന് ​സൗ​ദി​യി​ൽ പ്ര​വാ​സി​ക​ളാ​യി​രു​ന്ന മു​ൻ ന​വോ​ദ​യ അം​ഗ​ങ്ങ​ളും നി​ല​വി​ൽ പ്ര​വാ​സി​ക​ളാ​യ ന​വോ​ദ​യ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​വും ന​ട​ക്കും. പ്ര​ഭാ​ഷ​ക​ൻ കെ. ​ജ​യ​ദേ​വ​ൻ കു​ടും​ബ​സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഷൊ​ർ​ണൂ​ർ ‘റൂ​ട്ട്​​സ്​ തി​യേ​റ്റ​ർ മ്യൂ​സി​ക്​ എ​ൻ​സെം​ബി​ൾ’ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക ഗാ​ന​ങ്ങ​ളും അ​ര​ങ്ങേ​റും.

ദ​മ്മാ​മി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ​വ​ന​ൻ മൂ​ല​ക്ക​ൽ, ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ കോ​യാ​ട​ൻ, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി നൗ​ഫ​ൽ വെ​ളി​യം​കോ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​യ​ൻ മെ​ഴു​വേ​ലി, കു​ടും​ബ​വേ​ദി കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് സു​ജ ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamnavodayaSaudi ArabiaKodiyeri Balakrishnan Award
News Summary - The fourth Navodaya Kodiyeri Balakrishnan Samagra Sambhavana Award will be presented in Palakkad today
Next Story