Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോ​ഷ്യ​ൽ ഫോ​റം...

സോ​ഷ്യ​ൽ ഫോ​റം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സോ​ഷ്യ​ൽ ഫോ​റം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ന​മീ​ർ ചെ​റു​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ദ​മ്മാം: ആ​സ​ന്ന​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വേ​ച​ന​മി​ല്ലാ​ത്ത വി​ക​സ​നം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച​ു ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ. ദ​മ്മാം പാ​ര​ഗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​മീ​ർ ചെ​റു​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ൾ‌ നേ​രി​ട്ട നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ സോ​ഷ്യ​ൽ ഫോ​റ​ത്തി​​െൻറ​യും എ​സ്.​ഡി.​പി.​ഐ​യു​ടെ​യും ഇ​ട​പെ​ട​ലും പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​ലം​ഭാ​വ​ത്തി​നെ​തി​രെ ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും പ്ര​വാ​സി സ​മൂ​ഹം മ​റ​ന്നി​ട്ടി​ല്ലെ​ന്ന്​ ന​മീ​ർ ചെ​റു​വാ​ടി പ​റ​ഞ്ഞു.

ഫോ​റം ദ​മ്മാം ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ ആ​ലം കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം ന​മ്മു​ടെ വാ​ർ​ഡു​ക​ൾ ഭ​രി​ച്ച പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഗ​വ​ൺ​മെൻറി​ൽ നി​ന്നും ല​ഭി​ക്കേ​ണ്ട അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും നേ​ടി​ത്ത​രു​ന്ന​തി​ലും ഫ​ണ്ടു​ക​ൾ ഫ​ല​പ്ര​ഫ​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ലും എ​ത്ര​മാ​ത്രം കാ​ര്യ​ക്ഷ​മ​ത കാ​ണി​ച്ചി​രു​ന്നു എ​ന്ന് പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് പോ​കും മു​മ്പ്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സി​റാ​ജു​ദ്ദീ​ൻ വെ​ഞ്ഞാ​റ​മൂ​ട് ഓ​ർ​മി​പ്പി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ഹ​മ്മ​ദ് യൂ​സു​ഫ്, ഖ​ത്തീ​ഫ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി വെ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷെ​രീ​ഫ് കു​റ്റി​പ്പു​റം, അ​ഫ്‌​നാ​സ് ക​ണ്ണൂ​ർ, ഷാ​ജ​ഹാ​ൻ കൊ​ല്ലം, നാ​സ​ർ പൂ​ക്കോ​ട്ടൂ​ർ, ഷം​നാ​ദ് കൊ​ല്ലം, മി​ർ​ഷാ​ദ് വെ​ഞ്ഞാ​റ​മൂ​ട്, റ​ഹീ​സ് ക​ട​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social forumlection convention
Next Story