ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാനം നടത്തി
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം അബഹ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
അബഹ: സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മെറ്റേണിറ്റി ആൻഡ് ചിൽഡ്രൺ ആശുപത്രിയുമായി സഹകരിച്ചു നടന്ന ക്യാമ്പ് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറും ജിദ്ദ കോൺസുലേറ്റ് സാമൂഹികക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു.
ഖമീസ് മുശൈത്ത്, അബഹ, ത്വരീബ്, വാദിയാൻ പ്രദേശങ്ങളിൽനിന്നായി നിരവധിപേർ രക്തദാനം നടത്തി. മെറ്റേണിറ്റി ആൻഡ് ചിൽഡ്രൺ ആശുപത്രി രക്തബാങ്ക് മേധാവി ഡോ. ബന്ദർ, ടെക്നീഷ്യൻ അഹമ്മദ്, ഫ്രറ്റേണിറ്റി ഫോറം അബഹ ഏരിയ പ്രസിഡൻറ് യൂനുസ് കുറുവമ്പലം, സെക്രട്ടറി അൻവർ താനൂർ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം അബഹ ബ്ലോക്ക് ജനറൽ സെക്രട്ടറി അബൂബക്കർ സഅദി, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കോയ ചേലേമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

