Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോർമുല വൺ സൗദി...

ഫോർമുല വൺ സൗദി ഗ്രാൻഡ്​​ ​പ്രിക്​സ് പരീക്ഷണയോട്ടം​ തുടങ്ങി

text_fields
bookmark_border
ഫോർമുല വൺ സൗദി ഗ്രാൻഡ്​​ ​പ്രിക്​സ് പരീക്ഷണയോട്ടം​ തുടങ്ങി
cancel
camera_alt

ജിദ്ദയിൽ ഫോർമുല വൺ സൗദി ഗ്രാൻഡ്​​ ​പ്രിക്​സ് പരീക്ഷണയോട്ടം​ തുടങ്ങിയപ്പോൾ

ജി​ദ്ദ: ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ്​​ ​പ്രി​ക്​​സ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന്​ തു​ട​ക്കം. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ ചാ​മ്പ്യ​ന്മാ​ര​ട​ക്കം 20 കാ​റോ​ട്ട താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ​ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​ര​ത്തി​െൻറ പ​രീ​ക്ഷ​ണ ഓ​ട്ടം വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​​ ജി​ദ്ദ കോ​ർ​ണി​ഷി​ലൊ​രു​ക്കി​യ ട്രാ​ക്കി​ൽ ആ​രം​ഭി​ച്ച​ത്. ലോ​ക താ​ര​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ടം നേ​രി​ട്ടു​ കാ​ണാ​ൻ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള ഫോ​ർ​മു​ല വ​ൺ കാ​യി​ക പ്രേ​മി​ക​ളാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ജി​ദ്ദ​യി​ലെ​ത്തി​യ​ത്.​ കോ​ർ​ണി​ഷി​​ലെ ട്രാ​ക്കി​ന്​ വ​ശ​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച ഗാ​ല​റി​ക​ളി​ൽ തു​ട​ക്ക​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മു​മ്പ് ത​ന്നെ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഇ​ടം പി​ടി​ച്ചി​രു​ന്നു.




യോ​ഗ്യ​ത മ​ത്സ​ര​ത്തി​െൻറ മു​ന്നോ​ടി​യാ​യി ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പു​തി​യ ട്രാ​ക്കു​മാ​യി ​പ​രി​ച​യ​പ്പെ​ടു​ന്ന​തി​നാ​ണ്​ പ​രീ​ക്ഷ​ണ ഓ​ട്ടം ഒ​രു​ക്കി​യ​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ മൂ​ന്ന്​ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നു ശേ​ഷം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​​ യോ​ഗ്യ​ത മ​ത്സ​രം ന​ട​ക്കു​ക. ഏ​റ്റ​വും വേ​ഗ​മേ​റി​യ സ​മ​യ​ത്തി​ന​നു​സ​രി​ച്ച് ഡ്രൈ​വ​ർ​മാ​രെ ത​രം​തി​രി​ക്കും. ഇ​വ​രാ​യി​രി​ക്കും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന വേ​ഗ​പേ​രാ​ട്ട​ത്തി​ൽ മാ​റ്റു​ര​ക്കു​ക. ആ​ദ്യ​മാ​യാ​ണ്​ സൗ​ദി​യി​ൽ ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

എ​ട്ടു​ മാ​സ​ത്തെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര കാ​റോ​ട്ട മ​ത്സ​ര​ത്തി​നു​ള്ള ട്രാ​ക്ക്​ ചെ​ങ്ക​ട​ൽ തീ​ര​ത്തെ കോ​ർ​ണി​ഷ് തീ​ര​ത്ത്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യ 'ക്വാ​ളി​റ്റി ഓ​ഫ്​ ലൈ​ഫ്​ പ്രോ​ഗാ​മി​ന്'​ കീ​ഴി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു മ​ത്സ​രം കാ​യി​ക മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ​നീ​ളം കൂ​ടി​യ​തും വേ​ഗ​​മേ​റി​യ​തു​മാ​യ ട്രാ​ക്ക്​ സു​ര​ക്ഷി​ത​വും സ​ജ്ജ​വു​മാ​ണെ​ന്ന്​​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ​യോ​ട്ടം സം​ഘാ​ട​ക​ർ വ്യാ​ഴാ​​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula OneJeddahSaudi Grand Prixtest race begins
Next Story