Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
formula one jeddah
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോർമുല വൺ കാറോട്ട...

ഫോർമുല വൺ കാറോട്ട മത്സരത്തിന് നാളെ ജിദ്ദയിൽ​ തുടക്കം

text_fields
bookmark_border

ജിദ്ദ: ഫോർമുല വൺ സൗദി ​​​ഗ്രാൻഡ്​ പ്രിക്​സ്​ അന്താരാഷ്​​ട്ര കാറോട്ട മത്സരം വെള്ളിയാഴ്​ച ജിദ്ദയിൽ ആരംഭിക്കും. 20 ലോകോത്തര കാറോട്ട താരങ്ങൾ വേഗത്തോട്​​ പൊരുതാൻ ഇറങ്ങുന്ന മത്സരം മൂന്ന്​ ദിവസം നീളും. മോട്ടോർ സ്‌പോർട്‌സ്​ രംഗത്തെ പ്രമുഖ അന്താരാഷ്​ട്ര കമ്പനികളെ പ്രതിനിധീകരിച്ചാണ്​ ഈ താരങ്ങൾ ജിദ്ദ കോർണീഷിലൊരുക്കിയ ലോകത്തെ ഏറ്റവും ദൈർഘ്യമുള്ളതും വേഗതയേറിയതുമായ ട്രാക്കിലിറങ്ങുന്നത്​.

ഏഴ് തവണ ഫോർമുല വൺ ലോക ചാമ്പ്യനായ ബ്രിട്ടീഷുകാരൻ ലൂയിസ് ഹാമിൽട്ടനും തൊട്ടടുത്ത സ്ഥാനക്കാരനായ ഹോളണ്ടിലെ മാക്‌സ് വെർസ്​റ്റപ്പനും മത്സരത്തിലുണ്ട്​. ഫോർമുല വൺ ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷ​െൻറ സഹകരണത്തോടെ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ മത്സരത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കി. ചെങ്കടൽ തീരത്തെ കോർണിഷിൽ ലോകോത്തര ശൈലിയിലാണ്​ ട്രാക്ക്​ ഒരുക്കിയിരിക്കുന്നത്​​.​ ഏറ്റവും ഉയർന്ന വേഗതയിലും ആവേശത്തിലും മത്സരിക്കാൻ കഴിയുന്ന ട്രാക്കി​െൻറ നിർമാണം യുദ്ധകാലാടിസ്ഥാനത്തിലാണ്​ സൗദി കായിക മന്ത്രാലയം പൂർത്തിയാക്കിയത്​.


6.175 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 27 വളവുതിരിവുകളുണ്ട്​. അതിൽ 16 എണ്ണം ഇടത്​ ഭാഗത്തേക്കും 11 എണ്ണം വലത്​ ഭാഗത്തേക്കും തിരിയുന്നതാണ്​. ഏഴ്​ ഗാലറികളും പ്രദേശത്ത്​ ഒരുക്കി​. കാണികൾക്ക്​ കാറോട്ടത്തി​െൻറ പൊടിപാറുന്ന കാഴ്ച ആസ്വദിക്കാനാവും വിധമാണ്​ ഗാലറികൾ നിർമിച്ചിരിക്കുന്നത്​. ഒരോ ടീമുകൾക്കും അവരുടെ വാഹന റിപ്പയറിങ്ങിനും പ്രത്യേകം കെട്ടിടങ്ങളും ഒരുക്കിയിട്ടുണ്ട്​.

മത്സരത്തിനുള്ള അവസാനഘട്ട ഒരുക്കം കായിക മന്ത്രാലയ ഉദ്യോഗസ്ഥരും സൗദി ഓട്ടോമൊബൈൽ ആൻഡ്​​ മോട്ടോർ സൈക്കിൾ ഫെഡറേഷനും വിലയിരുത്തി. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​​ നിരവധി പേരാണ്​ മത്സരം കാണാൻ ജിദ്ദയിലെത്തിയിരിക്കുന്നത്​.


ടീമുകൾ രണ്ട്​ ദിവസം മു​േമ്പ​ ജിദ്ദയിലെത്തി​. മത്സരത്തിൽ പ​ങ്കെടുക്കാനുള്ള ഇവരുടെ കാറുകളും പ്രത്യേക വിമാനത്തിലാണ്​ എത്തിച്ചത്​. മത്സരത്തിൽ പങ്കെടുക്കുന്ന ആസ്​റ്റൺ മാർട്ടിൻ റേസിങ് ടീമിെൻറ തലവൻ ഒട്ട്മാർ ഷാവനോവറും ജിദ്ദയിലെത്തിയവരിൽ ഉൾപ്പെടും. സൗദി അറേബ്യയിൽ ആദ്യമായി നടക്കുന്ന ആഗോള ഫോർമുല വൺ മത്സരത്തിൽ ത​െൻറ ടീമി​െൻറ പങ്കാളിത്തം നിരീക്ഷിക്കാനാണ്​ അദ്ദേഹം എത്തിയിരിക്കുന്നത്​.

മാസങ്ങളായി കാത്തിരുന്ന ലോക പ്രശസ്​തരായ കാറോട്ട താരങ്ങൾ അണിനിരക്കുന്ന ഫോർമുല വൺ​ കാറോട്ട മത്സരത്തിന്​ ഇനി മണിക്കുറുകൾ മാത്രം ശേഷി​േക്ക ഏറെ ആവേശത്തിലാണ്​ സൗദിക്കകത്തും പുറത്തുമുള്ള ഫോർമുല വൺ പ്രേമികൾ. വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ മത്സരത്തി​െൻറ ഒന്നും രണ്ടും പരീക്ഷണ ഒാട്ടം നിശ്ചയിച്ചിരിക്കുന്നത്​.


ശനിയാഴ്​ച മൂന്നാമത്തെ പരീക്ഷണ ഒാട്ടവും യോഗ്യതാ റൗണ്ട്​ മത്സരവും നടക്കും. ഞായറാഴ്​ച നടക്കുന്ന എസ്​.ടി.സി ഫോർമുല സൗദി ഗ്രാൻഡ്​​ പ്രിക്​സ്​ മത്സരത്തിന്​ വാഹനങ്ങൾ ശരിയാക്കുന്നതടക്കമുള്ള അവസാനഘട്ട മിനുക്ക്​ പണികൾ പൂർത്തിയാക്കും. ഞായാറാഴ്​ച വൈകീട്ടാണ്​ ഫൈനൽ കാറോട്ട മത്സരം. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും ഫോർമുല വൺ സംഘാടകരും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തി​െൻറ ഭാഗമാണ് ഈ മത്സരം.

അതേസമയം, കോർണിഷിൽ ഫോർമുല വൺ കാറോട്ട മത്സരം നടക്കുന്നതിനാൽ റോഡുകളിലെ തിരക്കൊഴിവാക്കാൻ മലിക്​ റോഡിന്​ പകരം മറ്റ്​ റോഡുകൾ ഉപയോഗിക്കാൻ ജിദ്ദ ട്രാഫിക്​ വകുപ്പ്​ ആവശ്യപ്പെട്ടു​. ഫോർമുല വൺ മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾക്ക്​ ഗാലറികൾക്ക്​ അടുത്ത്​ പാർക്കിങ്​ സൗകര്യമൊരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula onejeddah
News Summary - The Formula One car race starts tomorrow in Jeddah
Next Story