മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsകെ.ഡി. ബാബു
റിയാദ്: മുൻ പ്രവാസിയും റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ആദ്യകാല ജോയൻറ് സെക്രട്ടറിയായിരുന്ന ആലപ്പുഴ മാരാരിക്കുളം സ്വദേശി കാണികാട്ട് വീട്ടിൽ കെ.ഡി. ബാബു (62) ഹൃദയസ്തംഭനത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. റിയാദിലെ സുവൈദിയിൽ സ്വന്തമായി എ.സി വർക്ക്ഷോപ് നടത്തിയിരുന്നു.
നാട്ടിലെത്തിയ ശേഷവും സാമൂഹിക പ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു. സാന്ത്വന പരിചരണരംഗത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ ആൽഫ പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങളിൽ ബാബു സജീവമായി ഇടപെട്ടിരുന്നു. ഭാര്യ: ജോഷി ബാബു. സാമൂഹിക പ്രവർത്തകനായ കെ.ഡി. ബാബുവിന്റെ ആകസ്മികമായ വേർപാടിൽ ‘ഇവ’ റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.

