Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി, ഖത്തർ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
ജി.സി.സി മന്ത്രിതല സമ്മേളനത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച
സൗദി, ഖത്തർ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel
camera_alt

റിയാദിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും കൂടിക്കാഴ്ച നടത്തിയപ്പോൾ

Listen to this Article

റിയാദ്: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതും സഹകരണം വർധിപ്പിക്കുന്നതും സംബന്ധിച്ച് ചർച്ച നടത്തി.

മേഖലയുടെ സുസ്ഥിരതയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള എല്ലാ വഴികളും ചർച്ചയിൽ ഇടംപിടിച്ചു. രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക മേഖലകളിൽ ഉഭയകക്ഷി ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയവയും വിഷയമായി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) 152-ാമത് മന്ത്രിതല സമ്മേളനത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായങ്ങൾ കൈമാറി. ബുധനാഴ്ച റിയാദിൽ നടന്ന മന്ത്രിതല യോഗത്തിൽ റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The foreign ministers of Saudi Arabia and Qatar held talks
Next Story