Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ നി​ർ​മി​ച്ച...

സൗ​ദി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ വെൻറി​ലേ​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
സൗ​ദി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ വെൻറി​ലേ​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

സൗ​ദി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ വെൻറി​ലേ​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ 

ജി​ദ്ദ: കൃ​ത്രി​മ ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​യി സൗ​ദി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ വെൻറി​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​നം വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ഖു​റൈ​ഫും ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ​യും ചേ​ർ​ന്ന്​​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെൻറ​ർ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റ​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ആ​രോ​ഗ്യ​കാ​ര്യ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല ക​നാ​വി, ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​ഹി​ഷാം അ​ൽ​ജാ​ദാ​ഇ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

രാ​ജ്യ​​ത്തി​െൻറ തു​ട​ർ​ച്ച​യാ​യ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​റ്റൊ​ന്നു​കൂ​ടി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​​ന്നു​വെ​ന്ന്​ വ്യ​വ​സാ​യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് മു​ന്നേ​റു​ന്ന​തി​െൻറ തെ​ളി​വാ​ണ്​ ഇ​ത്. വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ ത്വ​രി​ത​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ കാ​ര​ണ​മാ​യി.കോ​വി​ഡി​നെ​തി​രെ രാ​ജ്യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ന്താ​രാ​ഷ്​​ട്ര പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മെ​ഡി​ക്ക​ൽ വ്യ​വ​സാ​യം സ​ങ്കീ​ർ​ണ​വും നൂ​ത​ന​വു​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ ഇൗ ​നേ​ട്ട​ത്തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ട്. കോ​വി​ഡി​നെ നേ​രി​ടാ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഒ​മ്പ​തു​ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ വെൻറി​ലേ​റ്റ​ർ മോ​ഡ​ൽ സ​മ​ർ​പ്പി​ച്ച​ത്. അ​തി​ൽ​നി​ന്ന്​ അ​ൽ​റ​വാ​ദ്​ ക​മ്പ​നി​ക്കാ​ണ്​ മാ​ർ​ക്ക​റ്റി​ങ്​ അ​നു​മ​തി നേ​ടാ​നാ​യ​ത്. മ​റ്റു​ ഫാ​ക്​​ട​റി​ക​ളും ഉ​ൽ​പാ​ദ​ന​ത്തി​നാ​യി ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്.

അ​ൽ​റ​വാ​ദ്​ ക​മ്പ​നി​ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 6000 എ​​ണ്ണം നി​ർ​മി​ക്കും. ഇ​ത്​ പ്രാ​ദേ​ശി​ക ആ​വ​ശ്യ​ങ്ങ​ളു​ടെ 48 ശ​ത​മാ​നം ആ​ണ്. ഏ​ക​ദേ​ശം 50 ജോ​ലി​ക്കാ​ർ​ പ​ദ്ധ​തി​ക്കു​ കീ​ഴി​ലു​ണ്ട്​. പി.​ബി. 560 മോ​ഡ​ലാ​ണ്​ നി​ർ​മി​ച്ച​ത്. ആ​ളു​ക​ൾ​ക്ക്​ കൊ​ണ്ടു​ന​ട​ക്കാ​ൻ​കൂ​ടി ക​ഴി​യു​ന്ന​താ​ണി​ത്​. വീ​ടു​ക​ൾ, ഹെ​ൽ​ത്ത്​ സെൻറ​റു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല​ും ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia first ventilator
News Summary - The first ventilator made in Saudi Arabia was inaugurated
Next Story