Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ വേ​ൾ​ഡ്...

ജി​ദ്ദ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​ഥ​മ കാ​യി​ക മേ​ള ആ​വേ​ശ​ക​ര​മാ​യി

text_fields
bookmark_border
ജി​ദ്ദ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​ഥ​മ കാ​യി​ക മേ​ള ആ​വേ​ശ​ക​ര​മാ​യി
cancel

ജി​ദ്ദ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ ചാ​പ്റ്റ​റി​െൻറ പ്ര​ഥ​മ കാ​യി​ക മേ​ള ശ്ര​ദ്ധേ​യ​മാ​യി. ര​ണ്ട് ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച് പാ​സ്​​റ്റോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. മ​ല​യാ​ളം ന്യൂ​സ് മു​ൻ ചീ​ഫ് എ​ഡി​റ്റ​ർ മു​സാ​ഫി​ർ മാ​ർ​ച്ച് പാ​സ്​​റ്റ്​ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ ​ടീ​മി​നെ നി​ഷ ഷി​ബു, ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​രും ബി ​ടീ​മി​നെ നി​തേ​ഷ് ബാ​ല​ൻ, സോ​ഫി​യ സു​നി​ൽ എ​ന്നി​വ​രും ന​യി​ച്ചു. ക്ല​ബ് സു​ലൈ​മാ​നി ചെ​യ​ർ​മാ​നും ഡ​ബ്ല്യു.​എം.​എ​ഫ് അം​ഗ​വു​മാ​യ റി​യാ​സ് ക​ള്ളി​യ​ത്ത് ടീ​മം​ഗ​ങ്ങ​ൾ​ക്കു​ള്ള ജ​ഴ്സി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ഇ​രു​പ​തോ​ളം ഇ​ൻ​ഡോ​ർ-​ഔ​ട്ട്ഡോ​ർ മ​ത്സ​ര​ങ്ങ​ളാ​ണ് മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന​ത്. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 177 പോ​യി​ൻ​റു​ക​ൾ നേ​ടി ബി ​ടീം ജേ​താ​ക്ക​ളാ​യി. 142 പോ​യി​ൻ​റു​ക​ളു​മാ​യി എ ​ടീം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് അ​ഷ്റ​ഫ് കു​ന്ന​ത്ത് സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ജി കു​ര്യാ​ക്കോ​സ്, സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് കാ​യി​ക മേ​ള​യ്ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്. സെ​ക്ര​ട്ട​റി യൂ​ന​സ്, ഡോ. ​വി​നി​ത പി​ള്ള, നൗ​ഷാ​ദ് അ​ടൂ​ർ, എ​ബി ചെ​റി​യാ​ൻ, പ്രി​യ സ​ന്ദീ​പ്, മ​നോ​ജ് മാ​ത്യു, ഉ​ണ്ണി തെ​ക്കേ​ട​ത്ത്, മു​ഹ​മ്മ​ദ് ബൈ​ജു, നി​സാ​ർ കോ​ട്ട​യം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ മോ​ഹ​ൻ ബാ​ല​ൻ, ഷാ​ന​വാ​സ്‌ വ​ണ്ടൂ​ർ, റൂ​ബി സ​മീ​ർ, സു​ശീ​ല ജോ​സ​ഫ്, ബാ​ജി നെ​ൽ​പ്പു​ര​യി​ൽ, ഷി​ബു ചാ​ല​ക്കു​ടി, മു​ഹ​മ്മ​ദ് സു​ബൈ​ർ, സ​ന്തോ​ഷ് വ​ട​വ​ട്ട​ത്ത്, ബീ​രാ​ൻ കൊ​യി​സ്സ​ൻ, ബീ​ന പ​രീ​ത്, ബ​ഷീ​റ​ലി പ​രു​ത്തി കു​ന്ന​ൻ, ഡോ. ​ഷ​ഫീ​ക്, അ​ബ്​​ദു​ൽ സ​ലീം, ജോ​യ്കു​ട്ടി, സ​മീ​ർ കു​ന്ന​ൻ, ജോ​സ​ഫ് വ​ർ​ഗീ​സ്, ഷാ​ന​വാ​സ് ഷാ​ൻ, സ​ന്ദീ​പ്, സു​നി​ൽ, സ​ലീ​ന മു​സാ​ഫി​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് ഡാ​നി​യേ​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsnews
News Summary - The first sports meet of Jeddah World Malayali Federation concludes on an exciting note
Next Story