Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഡാനിൽനിന്ന്​...

സുഡാനിൽനിന്ന്​ ഇന്ത്യാക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലെത്തി

text_fields
bookmark_border
സുഡാനിൽനിന്ന്​ ഇന്ത്യാക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലെത്തി
cancel
camera_alt

ഇന്ത്യക്കാ​രുടെ ആദ്യസംഘത്തെ സ്വീകരിക്കാനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സൗദി വിദേശകാര്യമന്ത്രാലയം ജിദ്ദ ബ്രാഞ്ച്​ ഡയറക്​ടർ ജനറൽ മാസിൻ ഹമദ്​ അൽഹിംലി, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ തുടങ്ങിയവർ െഎ.എൻ.എസ്​ സുമേധ കപ്പലിൽ

ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന്​ ഒഴിപ്പിച്ച​ ഇന്ത്യക്കാ​രുടെ ആദ്യസംഘം ജിദ്ദയിലെത്തി. ചൊവ്വാഴ്​ച ​രാത്രി 10.30 ഓടെ ജിദ്ദ തുറമുഖത്ത്​ നങ്കൂരമിട്ട ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ്​ സുമേധ കപ്പലിൽ 278 ഇന്ത്യാക്കാരാണുള്ളതെന്ന് സുഡാനിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള​ ‘ഒാപറേഷൻ കാവേരി’ക്ക് നേതൃത്വം നൽകാൻ ജിദ്ദയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വീറ്റ്​ ചെയ്​തു.

സംഘത്തെ സ്വീകരിക്കാൻ മന്ത്രിയോടൊപ്പം സൗദി വിദേശകാര്യമന്ത്രാലയം ജിദ്ദ ബ്രാഞ്ച്​ ഡയറക്​ടർ ജനറൽ മാസിൻ ഹമദ്​ അൽഹിംലിയും എത്തിയിരുന്നു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ, ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ്​ ഓഫ്​ മിഷൻ എൻ. രാംപ്രസാദ്​, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്​ ജനറൽ ഷാഹിദ്​ ആലം എന്നിവരും ഇന്ത്യൻ മിഷനിലെയും വിവിധ സൗദി വകുപ്പുകളിലെയും മറ്റ്​ ഉദ്യോഗസ്ഥരും സന്നിഹിതരായി. കപ്പലിറങ്ങിയവരെ പൂച്ചെണ്ടുകളും മധുരവും നൽകിയാണ്​ വരവേറ്റത്​.

സുഡാനി​ലെ തുറമുഖ​ നഗരമായ പോർട്ട് സുഡാനിൽ ജിദ്ദയിൽനിന്ന്​ ഇന്ത്യൻ നാവിക സേനയുടെ കപ്പൽ എത്തിച്ചാണ്​ രക്ഷപ്പെടുത്തൽ നടപടി തുടങ്ങിയത്​​​. ചൊവ്വാഴ്​ച രാവിലെയാണ്​​ സുഡാനിൽ നിന്ന്​ കപ്പൽ പുറപ്പെട്ടത്​. 14 മണിക്കൂർ യാത്ര ചെയ്​ത്​​ രാത്രി 10.30-ഓടെ​ ജിദ്ദയിലെത്തി​. സാധാരണ യാത്രാകപ്പലുകൾ സുഡാനിൽ നിന്ന്​ ജിദ്ദയിലെത്തുന്ന സമയ​ത്തേക്കാൾ വേഗത്തിലാണ്​ നാവിക സേനയുടെ കപ്പൽ എത്തിയത്​. മലയാളികൾക്ക് പുറമെ, തമിഴ്​നാട്​, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്​ ആദ്യ സംഘത്തിൽ എത്തിയിരിക്കുന്നത്​.

സ്​ത്രീകളും കുട്ടികളുമടക്കം സംഘത്തിലുണ്ട്​. 16 പേരാണ്​ മലയാളികൾ​. കപ്പലിനുള്ളിൽ ഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സുഡാനിൽ നിന്ന്​ രക്ഷപ്പെടാനായതി​െൻറ സന്തോഷം ജിദ്ദയിലെത്തിയവർ പ്രകടിപ്പിച്ചു. ജിദ്ദയിലെത്തിച്ചവരെ വ്യോമസേനാ വിമാനത്തിൽ​ ഇന്ത്യ​യിലേക്ക്​ കൊണ്ടുപോകാനാണ്​ പദ്ധതി. ഇതിനായി വ്യോമസേനാ വിമാനങ്ങൾ ജിദ്ദയിലെത്തിയിട്ടുണ്ട്​. ഇന്ത്യൻ എംബസിക്ക്​ കീഴിലെ ബോയ്​സ്​ വിഭാഗം സ്​കൂളിലാണ്​ ആളുകൾക്ക്​​ താൽകാലിക താമസ സൗകര്യമൊരുക്കിയിരിക്കുന്നത്​.

ഒഴിപ്പിക്കൽ നടപടികൾക്ക്​ ജിദ്ദയിൽ മികച്ച പിന്തുണ നൽകിയ സൗദി അധികാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി വി. മുരളീധരൻ ട്വീറ്റ്​ ചെയ്​തു. സുഡാനിൽ നിന്ന്​ ഇന്ത്യക്കാരെ ജിദ്ദയിയിലെത്തിച്ച ഇന്ത്യൻനേവിയേയും ഉ​േദ്യാഗസ്ഥരെയും മന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ ‘ഒാപറേഷൻ കാവേരി’ രക്ഷാദൗത്യത്തിന്​​ നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ചുമതലപ്പെടുത്തിയത്​​.

ചൊവ്വാഴ്​ച ഉച്ചക്ക്​ ജിദ്ദയിലെത്തിയ ​വിദേശകാര്യ സഹമന്ത്രി സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കുടിക്കാഴ്​ച നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും കൺട്രോൾ റൂമും ആളുകൾക്ക്​ ഒരുക്കിയ താമസകേന്ദ്രവും സന്ദർശിക്കുകയും ചെയ്​തിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ ജിദ്ദയിലെത്തുന്നവരെ സ്വീകരിക്കാനും അവരെ താമസിപ്പിക്കാനും വേണ്ട സൗകര്യങ്ങൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്​. ഒഴിപ്പിക്കൽ നടപടികൾ എളുപ്പമാക്കാൻ റിയാദിൽ നിന്നും ഇന്ത്യൻ എംബസിയുടെ വലിയൊരു ഉദ്യോഗസ്ഥ സംഘം തന്നെയാണ്​ ജിദ്ദയിലെത്തിയിട്ടുള്ളത്​​.

3,000-ത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ്​ കണക്ക്​​​. ഘട്ടങ്ങളായാണ്​ ഇവരെ മടക്കികൊണ്ടുവരുന്നത്​. ബാക്കിയുള്ളവരെ സുരക്ഷിതമായി ജിദ്ദയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ വിദേശകാര്യാലയം, സുഡാനിലെ ഇന്ത്യൻ എംബസി, സൗദിയിലെ ഇന്ത്യൻ എംബസി എന്നിവക്ക്​ കീഴിൽ തുടരും​.

​െഎ.എൻ.എസ്​ തേജ്​ എന്ന മറ്റൊരു കപ്പൽ ഉടനെ ഇന്ത്യക്കാരു​മായി ജിദ്ദയിലെത്തുമെന്ന​റിയുന്നു. ഇന്ത്യൻ നാവികസേനയുടെ ഒരു വിമാനം പോർട്ട്​ സുഡാനിലെ വിമാനത്താവളത്തിൽ ചൊവ്വാ​ഴ്​ച വൈകീട്ട്​ ഇറങ്ങിയിട്ടുണ്ട്​. നേരത്തെ ജിദ്ദയിലെത്തിയ നാവികസേന വിമാനമാണിത്​. ഇൗ വിമാനത്തിലും ആളുകളെ ജിദ്ദയിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്​.

കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക്​​ അവശ്യമായ ദുരിതാശ്വാസ സാമഗ്രികൾ സുഡാൻ പോർട്ടിലെത്തിച്ചിട്ടുണ്ട്​. പോർട്ട് സുഡാനിലെ എംബസി ക്യാമ്പ് ഓഫീസ് ഒഴിപ്പിക്കൽ ശ്രമങ്ങൾ വർധിപ്പിക്കുന്നതി​െൻറ ഭാഗമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanV MuraleedharanIndia NewssaudiarabiaJeddah portOperation Kaveri
Next Story