Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലിബിയക്ക്​​ സഹായവുമായി...

ലിബിയക്ക്​​ സഹായവുമായി സൗദിയിൽനിന്ന്​ ആദ്യ വിമാനം പുറപ്പെട്ടു

text_fields
bookmark_border
ലിബിയക്ക്​​ സഹായവുമായി സൗദിയിൽനിന്ന്​ ആദ്യ വിമാനം പുറപ്പെട്ടു
cancel
camera_alt

ലി​ബി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​വു​മാ​യി കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്ര​ത്തി​​ന്റെ

ആ​ദ്യ വി​മാ​നം റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ന്നു

ജി​ദ്ദ: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ലി​ബി​യ​യി​ലെ ആ​ളു​ക​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി സൗ​ദി​യു​ടെ ആ​ദ്യ വി​മാ​നം പു​റ​പ്പെ​ട്ടു. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ശ​നി​യാ​ഴ്​​ച​യാ​ണ്​ ബെ​ൻ​ഗാ​സി ന​ഗ​ര​ത്തി​ലെ ബെ​നീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്​.

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ 90 ട​ൺ ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട സൗ​ക​ര്യ​വു​മാ​ണ്​ ആ​ദ്യ വി​മാ​ന​ത്തി​ൽ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്രം (കെ.​എ​സ്​ റി​ലീ​ഫ്​ സെൻറ​ർ) അ​യ​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഹാ​യ​വു​മാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ലി​ബി​യ​യി​ലെ​ത്തും. റി​ലീ​ഫ്​ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം ലി​ബി​യ​ൻ റെ​ഡ് ക്ര​സ​ൻ​റു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ്​ സ​ഹാ​യ വി​ത​ര​ണ പ്ര​ക്രി​യ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. ക​ന​ത്ത കൊ​ടു​ങ്കാ​റ്റി​നെ​യും മ​ഴ​യെ​യും തു​ട​ർ​ന്ന്​ ദു​രി​ത​ത്തി​ലാ​യ ലി​ബി​യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ കെ.​എ​സ്​ റി​ലീ​ഫ്​ കേ​ന്ദ്രം വ​ഴി ര​ണ്ടു​മാ​സം വ​രെ സ​ഹാ​യം എ​ത്തി​ക്കും.

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്. ലി​ബി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ൾ​ക്ക്​ സ​ഹാ​യം എ​ത്തി​ക്കാ​ൻ ഇ​രു​വ​രും കെ.​എ​സ് റി​ലീ​ഫി​ന്​​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ലി​ബി​യ​യി​ലേ​ക്ക്​ ശ​നി​യാ​ഴ്​​ച മു​ത​ൽ സ​ഹാ​യം എ​ത്തി​ക്ക​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ളും എ​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​​ സ​ഹാ​യം ര​ണ്ടു മാ​സ​ത്തേ​ക്ക്​ എ​ത്തി​ക്കു​ന്ന​തെ​ന്നും​​ റി​ലീ​ഫ്​ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദു​രി​ത​ങ്ങ​ളി​ലും ഒ​പ്പം നി​ൽ​ക്കാ​നു​ള്ള ഈ ​ഉ​ദാ​ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യു​ടെ വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന്​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെൻറ​ർ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.

ലി​ബി​യ​ൻ റെ​ഡ് ക്ര​സ​ൻ​റും അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക സം​ഘ​ട​ന​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ്​ ലി​ബി​യ​യി​ലെ സ​ഹോ​ദ​ര ജ​ന​ത​ക്ക്​ കേ​ന്ദ്രം സ​ഹാ​യം ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ കി​ഴ​ക്ക​ൻ ലി​ബി​യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും ഡാ​നി​യ​ൽ ചു​ഴ​ലി​ക്കാ​റ്റ് വി​നാ​ശ​ക​ര​മാ​യ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത് ഡെ​ർ​ന ന​ഗ​ര​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Libyafirst flightSaudi Arabia
News Summary - The first flight took off from Saudi Arabia with aid to Libya
Next Story