റിയാദിൽ ആദ്യത്തെ ബ്രിട്ടീഷ് ഇൻറർനാഷനൽ സ്കൂൾ തുറന്നു
text_fieldsറിയാദിൽ ആരംഭിച്ച പെൺകുട്ടികൾക്കായുള്ള ആദ്യത്തെ ബ്രിട്ടീഷ് ഇൻറർനാഷനൽ സ്കൂൾ ഉദ്ഘാടനചടങ്ങ്
റിയാദ്: പെൺകുട്ടികൾക്കായുള്ള ആദ്യത്തെ ബ്രിട്ടീഷ് ഇൻറർനാഷനൽ സ്കൂൾ റിയാദിൽ തുറന്നു. നൂതന സംഭവവികാസങ്ങൾക്ക് അനുസൃതമായി ആഗോള പാഠ്യപദ്ധതി പ്രധാനം ചെയ്യുക ലക്ഷ്യമിട്ടാണ് പുതിയ അധ്യയന വർഷത്തിൽ ബ്രിട്ടീഷ് 'ഡൗൺഹൗസ്' സ്കൂൾ തുറന്നിരിക്കുന്നത്. റോയൽ കമീഷൻ നടപ്പാക്കുന്ന അന്താരാഷ്ട്ര സ്കൂളുകളെ ആകർഷിക്കുന്നതിനുള്ള പ്രോഗ്രാമിന് കീഴിലാണ് പുതിയ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.
വിദ്യാഭ്യാസ, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് അന്താരാഷ്ട്ര സ്കൂളുകളെ തലസ്ഥാനമായ റിയാദിലേക്ക് ആകർഷിക്കാൻ പദ്ധതി ആവിഷ്കരിക്കാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരത്തേ നിർദേശം നൽകിയതിനെ തുടർന്നുമാണ്.
നൂറിലധികം വർഷത്തെ പരിചയമുള്ള സ്കൂളാണ് ബ്രിട്ടീഷ് ഡൗൺ ഹൗസ് സ്കൂൾ. റിയാദിൽ സ്കൂളിന്റെ ശാഖ തുറക്കുന്നതിലും വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾക്ക് സംഭാവന നൽകുന്നതിലും ഞങ്ങൾ സന്തുഷ്ടരാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ ഡൗൺ ഹൗസ് പ്രിൻസിപ്പൽ ഇമാ മക്കെൻഡ്രിക് പറഞ്ഞു. ഹൗസ് സ്കൂളുകൾ രൂപകൽപന ചെയ്തിരിക്കുന്നത് വിദ്യാർഥിനികളെ അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്കുവഹിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണെന്നും അവർ പറഞ്ഞു.
സൗദിയും ബ്രിട്ടനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധത്തിന്റെ മറ്റൊരു പ്രധാന തുടക്കത്തെ ഈ സ്കൂൾ പ്രതിനിധീകരിക്കുന്നതെന്ന് സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ. ഇതിനെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ബ്രിട്ടീഷ് അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

