സൗദി നാഷനൽ ഓർക്കസ്ട്ര പ്രോഗ്രാം ആദ്യ ബാച്ച് പുറത്തിറങ്ങി
text_fieldsസൗദി നാഷനൽ ഓർക്കസ്ട്ര ആൻഡ് ക്വയർ പ്രോഗ്രാമിന്റെ ആദ്യ ബാച്ച് ബിരുദദാന ചടങ്ങിൽ നിന്ന്
റിയാദ്: സൗദി നാഷനൽ ഓർക്കസ്ട്ര ആൻഡ് ക്വയർ പ്രോഗ്രാമിന്റെ ആദ്യ ബാച്ച് ബിരുദം നേടി പുറത്തിറങ്ങി. സാംസ്കാരിക മന്ത്രിയും മ്യൂസിക് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ അധ്യക്ഷതയിലാണ് ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങിന് റിയാദ് സാക്ഷ്യംവഹിച്ചിത്. ഒരു കൂട്ടം സാംസ്കാരിക, കലാവ്യക്തികളും സംഗീത പ്രേമികളും ചടങ്ങിൽ പങ്കെടുത്തു. 24 മാസത്തെ പരിശീലന ജീവിതത്തിന് ശേഷമാണിത്. ഈ കാലയളവിൽ ബിരുദധാരികൾക്ക് അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനുമായി പ്രാദേശിക, അന്തർദേശീയ വിദഗ്ധർ രൂപകൽപന ചെയ്ത പ്രത്യേക വിദ്യാഭ്യാസ, കല പരിപാടികൾ ലഭിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിന് ഇത് സംഭാവന നൽകി.
രാജ്യത്തെ സംഗീത മേഖലയുടെ വികസനത്തിലെ ഒരു ഗുണപരമായ ചുവടുവെപ്പാണ് ഈ ബാച്ച് പ്രതിനിധാനം ചെയ്യുന്നതെന്നും സാംസ്കാരികവും സൃഷ്ടിപരവുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര വേദിയിൽ ദേശീയ പ്രതിഭകളുടെ സാന്നിധ്യം ഏകീകരിക്കുന്നുവെന്നും മ്യൂസിക് കമീഷൻ പറഞ്ഞു. ശേഷം സംഗീതജ്ഞൻ നാദിർ അബ്ബാസി, സംഗീതജ്ഞൻ റീബ് അഹ്മദ് എന്നിവർ നയിച്ച സൗദി നാഷനൽ ഓർക്കസ്ട്രയും ഗായകസംഘവും അവതരിപ്പിച്ച സംഗീത പ്രകടനം സദസ്സിനെ ആകർഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

