ആലോചനകളെല്ലാം തട്ടിമാറ്റി പിതാവ്; ഒടുവിൽ കോടതി യുവതിയുെട വിവാഹം നടത്തി
text_fieldsദമ്മാം: തനിക്കു വന്ന നിരവധി വിവാഹാലോചനകളിൽ ഒന്നുപോലും നടത്താൻ പിതാവ് തയാറാകാത്തതിനെ തുടർന്ന് സൗദി യുവതി കോടതിയെ സമീപിച്ചു.കോടതിയുടെ അന്വേഷണത്തിൽ സത്യം ബോധ്യപ്പെട്ടതിനെത്തുടർന്നു ജഡ്ജി തന്നെ രക്ഷാകർതൃസ്ഥാനത്തു നിന്ന് വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. റിയാദ് പ്രവിശ്യയിൽ നടന്ന സംഭവം പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തന്നെ വിവാഹം കഴിക്കാൻ യുവാക്കൾ നടത്തിയ ആലോചനകൾ പിതാവ് നിരന്തരം നിരസിച്ചുവെന്ന് യുവതി കോടതിൽ പരാതി ബോധിപ്പിക്കുകയായിരുന്നു. പല യുവാക്കളും തന്നെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു. അവർ വ്യത്യസ്തമായ നിർദേശങ്ങൾ ഇതിനായി മുന്നോട്ടുവെക്കുകയും ചെയ്തു.
എന്നാൽ, ഇതെല്ലാം പിതാവ് അനുമതി നൽകാതെ തള്ളുകയായിരുന്നു. ആദ്യമെല്ലാം ഇത് സ്വാഭാവിക നടപടിയായാണ് കരുതിയത്. എന്നാൽ, യോഗ്യതയും യോജിപ്പുമുള്ള ആലോചനകൾപോലും പിതാവ് അംഗീകരിക്കാതിരുന്നതോടെയാണ് താൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. നിയമക്രമത്തിലെ ആർട്ടിക്കിൾ 33 അനുസരിച്ചാണ് സിവിൽ കോടതി വിവാഹം കഴിക്കാൻ രക്ഷാധികാരി ഇല്ലാത്ത സ്ത്രീകളുടെ അല്ലെങ്കിൽ വിവാഹം കഴിക്കുന്നത് തടയുന്ന രക്ഷാകർത്താക്കളുടെ കേസുകൾ പരിശോധിക്കാൻ അനുവദിക്കുന്നത്. സമാനമായ ഇൗ കേസിലും കോടതിയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. പിതാവ് നിർദേശങ്ങൾ അംഗീകരിക്കാതിരുന്നതോടെ യുവതിയെ വിവാഹം കഴിക്കാൻ താൽപര്യപ്പെട്ട് വന്ന യുവാവിനോട് സമ്മതം ചോദിക്കുകയും യുവതിക്കും താൽപര്യമാെണന്ന് അറിയിച്ചതോടെ കോടതിയുടെ മേൽനോട്ടത്തിൽ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. കേവലം അഞ്ചു ദിവസത്തിനുള്ളിലാണ് യുവതിയുടെ പരാതിക്കുമേൽ കോടതി തീർപ്പുകൽപിച്ചത്. യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുള്ള യുവാക്കളെ ചോദിച്ചുകൊണ്ടുള്ള പരസ്യവും കോടതിയാണ് നൽകിയത്.
യുവതി ആവശ്യപ്പെട്ട മഹർ നൽകാൻ തയാറായ, മതിയായ യോഗ്യതയുള്ള യുവാവ് അതിന് തയാറായതോടെ കോടതി രക്ഷിതാവിെൻറ കടമ നിർവഹിക്കുകയായിരുന്നു. വ്യക്തിയുടെ മാനുഷിക അവകാശങ്ങൾ നിവർത്തിച്ചുകൊടുക്കാൻ കോടതികൾ ബാധ്യസ്ഥമാെണന്നാണ് ഇതിന് കാരണമായി കോടതി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

