Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​ ബാ​ധി​ച്ച്​...

കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന്​ ധ​ന​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന്​ ധ​ന​സ​ഹാ​യം ന​ൽ​കി
cancel
camera_alt

കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന്​ ധ​ന​സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വേ ​ഓ​ഫ് ലൈ​ഫ് റി​യാ​ദ് ഭാ​ര​വാ​ഹി​ക​ൾ തു​ക കൈ​മാ​റു​ന്നു

റി​യാ​ദ്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന്​ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'വേ ​ഓ​ഫ് ലൈ​ഫ് റി​യാ​ദ്' എ​ന്ന സം​ഘ​ട​ന ധ​ന​സ​ഹാ​യം ന​ൽ​കി. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി മു​ഹി​യു​ദ്ദീ​ൻ ശ​രീ​ഫ് (അ​ബ്ദു​ൽ അ​സീ​സി)​ന്‍റെ കു​ടും​ബ​ത്തി​നാ​ണ്​ സ​ഹാ​യം ന​ൽ​കി​യ​ത്. അ​വ​ധി​ക്ക്​ നാ​ട്ടി​​ൽ പോ​യ​പ്പോ​ൾ കോ​വി​ഡ്​ ബാ​ധി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ്​ 21നാ​ണ്​ മ​രി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന ഒ​രു സാ​ധാ​ര​ണ നി​ർ​ധ​ന കു​ടും​ബം ഇ​തോ​ടെ നി​രാ​ലം​ബ​മാ​യി മാ​റി. കു​ടും​ബ​ത്തി​ന് ഒ​രു ആ​ശ്വാ​സ​മെ​ന്ന നി​ല​യി​ൽ വേ ​ഓ​ഫ് ലൈ​ഫ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ബി​ൻ​ഷാ​ദ്, സെ​ക്ര​ട്ട​റി ഷം​ലാ​ൽ, ട്ര​ഷ​റ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2,74,000 രൂ​പ സ​മാ​ഹ​രി​ച്ച്​ കു​ടും​ബ​ത്തി​ന്​ ന​ൽ​കു​ക​യാ​യി​രു​ന്നു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ്, സി​ദ്ദീ​ഖ്, അ​ബ്ദു​റ​സാ​ഖ്, അ​സീ​സ്, സു​മേ​ഷ്, റ​ഫീ​ഖ്, റ​ഷീ​ദ്, ഫ​വാ​സ്, ബ​ബീ​ഷ് എ​ന്നി​വ​രും ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhfinancial assistancefamily of Muhiyuddeen Sharif
News Summary - The family of Muhiyuddeen Sharif provided financial assistance
Next Story