Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകലയുടെ...

കലയുടെ കണ്ണഞ്ചിപ്പിക്കും പ്രപഞ്ചം

text_fields
bookmark_border
കലയുടെ കണ്ണഞ്ചിപ്പിക്കും പ്രപഞ്ചം
cancel
camera_alt

റി​യാ​ദി​ൽ സ​മാ​പി​ച്ച സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ​നി​ന്ന്

Listen to this Article

റി​യാ​ദ്: ക​ല​യു​ടെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​പ​ഞ്ച​മൊ​രു​ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ എ​ങ്ങ​നെ സ​ഹാ​യി​ക്കു​മെ​ന്ന വി​സ്മ​യ​ക​ര​മാ​യ അ​റി​വ്​ പ​ക​ർ​ന്നൊ​രു പ്ര​ദ​​ർ​ശ​ന മേ​ള. ക​ലാ​സ്വാ​ദ​ക​രു​ടെ ആ​വേ​ശം ആ​കാ​ശം മു​ട്ടി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മേ​ള​യാ​ണ്​ റി​യാ​ദി​ൽ ഒ​രു​ങ്ങി​യ​ത്. റി​യാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. സൗ​ദി​ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള വി​നോ​ദ വ്യ​വ​സാ​യ ക​മ്പ​നി​ക​ൾ അ​വ​രു​ടെ അ​തി​നൂ​ത​ന​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളും ആ​ശ​യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ സു​പ്ര​ധാ​ന ഇ​ട​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള മു​ന്നേ​റ്റ​ത്തി​നി​ട​യി​ലാ​ണ്​​ സൗ​ദി അ​റേ​ബ്യ ഇ​ത്ത​ര​മൊ​രു പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് വേ​ദി​യാ​യി മാ​റി​യ​ത്. മാ​റു​ന്ന സൗ​ദി​യു​ടെ പു​തി​യ അ​വ​സ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ്പ​നി​ക​ളാ​ണ് വി​നോ​ദ​മേ​ഖ​ല​യി​ൽ മു​ത​ലി​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

പു​തി​യ സം​രം​ഭ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധോ​പ​ദേ​ശം ന​ൽ​കാ​ൻ പ്ര​ഗ​ല്ഭ​രാ​യ ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​രും മേ​ള​യി​ലു​ണ്ടാ​യി​രു​ന്നു. സൗ​ദി ടൂ​റി​സം സ​ഹ​മ​ന്ത്രി അ​ഹ​മ്മ​ദ് അ​റ​ബ്, വി​നോ​ദ​മേ​ഖ​ല​യി​ൽ കീ​ർ​ത്തി​കേ​ട്ട സൗ​ദി​യി​ലെ അ​ൽ ഹു​ഖൈ​ർ ഗ്രൂ​പ്, മൂ​വി സി​നി​മ, അ​ബ്​​ദു​ല്ല അ​ൽ​ഉ​തൈ​യും, മാ​ജി​ദ് അ​ൽ​ഫു​തൈം തു​ട​ങ്ങി അ​മ്പ​തോ​ളം പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ത​ല​വ​ന്മാ​രും ടൂ​റി​സം മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ളും മേ​ള​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഗെ​യി​മു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളും സോ​ഫ്റ്റ് വെ​യ​റു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന വി​ദ​ഗ്ദ്ധ​ർ, ക​രാ​റു​കാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്ക​ടു​ത്തു. മൂ​ന്നു​ദി​വ​സം നീ​ണ്ട മേ​ള ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. മേ​ള​യു​ടെ അ​വ​സാ​ന

മ​ണി​ക്കൂ​റു​ക​ളി​ൽ വി​വി​ധ ക​മ്പ​നി​ക​ൾ ഒ​രു​ക്കി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibition
News Summary - The eye-popping universe of art
Next Story