പ്രവാസി സാംസ്കാരിക വേദി അവധിക്കാല പൊലിമ സംഘടിപ്പിച്ചു
text_fieldsപ്രവാസി സാംസ്കാരിക വേദി റിയാദ് ഈസ്റ്റ് മേഖല സംഘടിപ്പിച്ച അവധിക്കാല പൊലിമയിൽനിന്ന്
റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദ് ഈസ്റ്റ് മേഖല കുട്ടികളുടെ കലാസന്ധ്യ 'അവധിക്കാല പൊലിമ'ഓൺലൈനായി സംഘടിപ്പിച്ചു.ഈസ്റ്റ് മേഖല പ്രസിഡൻറ് അഡ്വ. റെജി പരിപാടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായിരുന്ന ഡോ. ബഷീറ പർവീൺ ആരോഗ്യവും ഭക്ഷണശീലങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം സൗമ്യ സുനിൽ ആശംസ നേർന്നു. റൈജു മുത്തലിബ് പരിപാടിക്ക് മേൽനോട്ടം വഹിച്ചു.എക്സിക്യൂട്ടിവ് അംഗം ഷഫീന സിദ്ദീഖ് സ്വാഗതവും ഈസ്റ്റ് മേഖലയുടെ കലാ സാംസ്കാരിക വകുപ്പ് ഭാരവാഹി നിഹാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

