മകെൻറ ജന്മദിനാഘോഷം കാരുണ്യ പ്രവർത്തന വേദിയാക്കി പ്രവാസി
text_fieldsഅർബുദ ബാധിതരായ കുട്ടികളുടെ ചികിത്സക്ക് സ്വരൂപിച്ച തുക കൊല്ലം ഒ.ഐ.സി.സി ജീവകാരുണ്യ കൺവീനർ സത്താർ ഓച്ചിറക്ക് പി.കെ. തോമസും മോളി തോമസും ചേർന്ന് കൈമാറുന്നു
റിയാദ്: കാത്തുകാത്തിരുന്ന കൺമണിയുടെ ഒന്നാം പിറന്നാൾ ആേഘാഷം കാരുണ്യപ്രവർത്തനത്തിനുള്ള വേദിയാക്കി പ്രവാസി സാമൂഹിക പ്രവർത്തകൻ. അർബുദ ബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ ധനസഹായമാക്കി മകെൻറ പിറന്നാൾ സമ്മാനങ്ങൾ മാറ്റിയത് റിയാദിലെ സാമൂഹിക പ്രവർത്തകൻ കൊട്ടാരക്കര സ്വദേശി പ്രഡിൻ അലക്സാണ്. പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജോയൻറ് സെക്രട്ടറിയും ഒ.ഐ.സി.സി കൊല്ലം ജില്ല ജനറൽ സെക്രട്ടറിയുമാണ് പ്രഡിൻ. മകൻ ഡാനിലോക്ക് ഒരു വയസ്സ് തികയുന്നതിന് തൊട്ടു മുമ്പാണ് നാട്ടിൽനിന്ന് രണ്ടു കുട്ടികളുടെ അർബുദ ചികിത്സക്ക് സഹായം ചോദിച്ച് അഭ്യർഥന ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിയിലെത്തിയത് ശ്രദ്ധയിൽപെട്ടത്.
വീട്ടിൽ നടത്താൻ ഉദ്ദേശിച്ച ജന്മദിനാഘോഷം റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ചടങ്ങിലേക്ക് ക്ഷണിച്ചവരോടൊക്കെ തെൻറ കുഞ്ഞിനുള്ള പിറന്നാൾ സമ്മാനം കരുനാഗപ്പള്ളി സ്വദേശി ഒന്നര വയസ്സുള്ള ഋതിക്കിെൻറയും പുനലൂർ സ്വദേശി അദ്വൈതിെൻറയും അർബുദ ചികിത്സക്കുള്ള ധനസഹായമാക്കി മാറ്റാൻ അഭ്യർഥിക്കുകയുമായിരുന്നു. ചടങ്ങിനെത്തിയവർ ബോക്സിൽ നിക്ഷേപിച്ച സ്നേഹ സംഭാവനകൾ 2,850 റിയാലുണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ പറ്റാത്തവർ സഹായം വാഗ്ദാനം അറിയിക്കുകയും ചെയ്തു.
അങ്ങനെ നല്ലൊരു തുക മകെൻറ പിറന്നാൾ സമ്മാനമായി സ്വരൂപിക്കാനായത് കുട്ടികളുടെ ചികിത്സക്ക് വേണ്ടി നൽകുകയായിരുന്നു. കൊല്ലം ഒ.ഐ.സി.സി ജീവകാരുണ്യ കൺവീനർ സത്താർ ഓച്ചിറക്ക് പ്രഡിൻ അലക്സിെൻറ പിതാവ് പി.കെ. തോമസും മാതാവ് മോളി തോമസും ചേർന്ന് കൈമാറി. കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു പ്രഡിൻ അലക്സ്. തുടർന്ന് കോവിഡ് പോസിറ്റാവായി ചികിത്സയിലുമായിരുന്നു. കിങ് ഫഹദ് മെഡി സിറ്റിയിലെ നഴ്സിങ് മാനേജരായ ജാൻസി പ്രഡിൻ ആണ് ഭാര്യ. മകൾ ദയ ആൻ പ്രഡിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

