കൊണ്ടോട്ടി സെൻറർ ജിദ്ദ പ്രതിഭാദരം പരിപാടി സംഘടിപ്പിച്ചു
text_fieldsകൊണ്ടോട്ടി സെൻറർ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ’പ്രതിഭാദരം’ പരിപാടി ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കൊണ്ടോട്ടി സെൻറർ ജിദ്ദയും കൊണ്ടോട്ടി സെന്റർ ട്രസ്റ്റും സംയുക്തമായി 'പ്രതിഭാദരം' പരിപാടി സംഘടിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ ഉന്നത വിജയം നേടിയ 32 വിദ്യാർഥികളെയാണ് കൊണ്ടോട്ടി സെന്റർ ഉപഹാരങ്ങളും കാഷ് അവാർഡുകളും നൽകി ആദരിച്ചത്. ടി.വി. ഇബ്രാഹിം എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് സലീം മധുവായി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക മുഖ്യാതിഥിയായിരുന്നു. ഓൺലൈൻ പഠനത്തിനായി ഈ അധ്യയന വർഷാരംഭത്തിൽ ഇതേ വിദ്യാലയത്തിലെ നിർധനരായ ധാരാളം വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകളും പഠനോപകരണങ്ങളും നൽകി കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് മാതൃകയായിട്ടുണ്ട്.
കൊണ്ടോട്ടി മുനിസിപ്പൽ ക്ഷേമ കമ്മിറ്റി ചെയർമാൻ അഷറഫ് മടാൻ, സ് റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനിമോൾ, കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് ചെയർമാൻ മഠത്തിൽ അബൂബക്കർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷബീർ അലി കുണ്ടുകാവിൽ, പി.ടി.എ പ്രസിഡൻറ് സാദിഖ് ആലങ്ങാടൻ, ഒ.എസ്.എ പ്രസിഡൻറ് മൂസക്കോയ, അബ്ദുറഹ്മാൻ , അബ്ദുറഹ്മാൻ ഇണ്ണി, പുതിയറക്കൽ സലീം, ഹമീദ് കരിമ്പുലാക്കൽ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ സ്വാഗതവും ജാഫർ കൊടവണ്ടി നന്ദിയും പറഞ്ഞു. മുജീബ് കൊടശ്ശേരി, നബീൽ, ടി.കെ. റാഷിദ്, ഫൈസൽ എടക്കോട്, ബീരാൻ ബാപ്പു, അബ്ദുൽ കരീം എടക്കാപറമ്പ്, കെ.പി. ബാബു, മായിൻ കുമ്മാളി, അഷറഫ് പാറക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

