ഇശൽ കലാവേദി യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സീനത്ത് സമാൻ, സൈബ സയാൻ, ത്വയ്ബ എന്നിവർക്ക് ഇശൽ കലാവേദി ജിദ്ദ യാത്രയയപ്പ്
നൽകിയപ്പോൾ
ജിദ്ദ: 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക സീനത്ത് സമാൻ, മക്കളായ സൈബ സയാൻ, ത്വയ്ബ എന്നിവർക്ക് ഇശൽ കലാവേദി ജിദ്ദ യാത്രയയപ്പ് നൽകി. ജിദ്ദ അമീർ ഫവാസ് വില്ലയിൽ നടന്ന പരിപാടി രക്ഷാധികാരി അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജമാൽ പേരാമ്പ്ര ഈ കുടുംബത്തെക്കുറിച്ചുള്ള പ്രസേൻറഷൻ അവതരിപ്പിച്ചു. അഷ്റഫ് ചെറുകോട്, സ്വലാഹു വാളകുട, ശിഹാബ് കുന്നുംപുറം, ജലാൽ തേഞ്ഞിപ്പലം, ഫൈസൽ മൊറയൂർ, റഫീഖ് കൊണ്ടോട്ടി, സാഗർ റസാഖ്, മുഹമ്മദ് കുട്ടി അരിമ്പ്ര, ഷാജഹാൻ ഗൂഡല്ലൂർ, റഹീം യൂനിവേഴ്സിറ്റി, അഷ്റഫ് പൊന്നാനി, ഷാഹുൽ ഹമീദ്, അൻസിഫ് അബൂബക്കർ, സുഹൈൽ, അബ്ദുൽ ഗഫൂർ, സുൽഫിക്കർ, ഹബീബ റഹീം, ഹസീന അഷ്റഫ്, സാഹിറ ജമാൽ, സമീറ റഫീഖ് എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന കലാപരിപാടിയിൽ അനുന ഫൈസൽ, അയ്യാ ഫൈസൽ, ഹയ്യിന റിയാസ്, ലയ്യിന റിയാസ്, ദിയാന ഫാത്തിമ, അനുന ഫാത്തിമ, ശദീദ റഫീഖ്, റാലിയ റഫീഖ്, റിഫ റഫീഖ്, റിദ ഷാജഹാൻ, സിനി സാഗർ, റിയ ഗഫൂർ, ത്വയ്ബ തന്നു എന്നിവർ നൃത്തം അവതരിപ്പിച്ചു. ഗാനസന്ധ്യയിൽ മുഹമ്മദ് കുട്ടി അരിമ്പ്ര, സയിബ അഷ്റഫ്, ഷാഹുൽ ഹമീദ്, റഷാദ് റഹീം, ഷാദീൻ സാഗർ, ഇബ്രാഹിം കണ്ണൂർ, ഫർസാന യാസിർ, ശദീദ റഫീഖ്, സീനത്ത് സമാൻ തുടങ്ങിയവർ ഗാനമാലപിച്ചു. മൈമൂന ഇബ്രാഹിം, ഹബീബ റഹീം, സമീറ റഫീഖ്, സാബിറ സാഗർ, സാഹിറ ജമാൽ, ഷിജി ഷാഹുൽ, ഫാരിജ സുൽഫി എന്നിവർ ഒപ്പന അവതരിപ്പിച്ചു. ഇബ്രാഹിം കണ്ണൂർ സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ജമാൽ പേരാമ്പ്ര അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

