Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​നു​സ്‌​മ​ര​ണ സ​ന്ധ്യ...

അ​നു​സ്‌​മ​ര​ണ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​നു​സ്‌​മ​ര​ണ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​െൻറ ആ​റാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ
ന​വ​യു​ഗം സം​ഘ​ടി​പ്പി​ച്ച

അ​നു​സ്‌​മ​ര​ണ സ​ന്ധ്യ​യി​ൽ​നി​ന്ന്

ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​െൻറ ആ​റാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ അ​നു​സ്‌​മ​ര​ണ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബെ​ൻ​സി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​പി.​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഇ. ഇ​സ്‌​മ​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ന​വ​യു​ഗം കേ​ര​ള​ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ​ഫി​യ​യു​ടെ ജീ​വി​ത​പ​ങ്കാ​ളി​യു​മാ​യി​രു​ന്ന കെ.​ആ​ർ. അ​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഫി​യ​യു​ടെ ഓ​ർ​മ​ക​ളി​ലൂ​ടെ​യും ജീ​വി​ത​ത്തി​ൽ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​യും അ​ദ്ദേ​ഹം അ​നു​സ്‌​മ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി മ​തി​ല​കം, സാ​ജ​ൻ ക​ണി​യാ​പു​രം, ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ഉ​ണ്ണി മാ​ധ​വം, ഗോ​പ​കു​മാ​ർ, അ​ബ്‌​ദു​ൽ ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, നി​സാം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, സ​നു മ​ഠ​ത്തി​ൽ, ശ​ര​ണ്യ ഷി​ബു, മി​നി ഷാ​ജി, സി​യാ​ദ്, ര​തീ​ഷ് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷി​ബു​കു​മാ​ർ സ്വാ​ഗ​ത​വും ഹ​സ മേ​ഖ​ല സെ​ക്ര​ട്ട​റി സു​ശീ​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ദ​മ്മാ​മി​ലും അ​ൽ​അ​ഹ്‌​സ​യി​ലും ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി അ​ഞ്ചി​നു രാ​വി​ലെ എ​ട്ടു​ മു​ത​ല്‍ ദ​മ്മാം കി​ങ്​ ഫ​ഹ​ദ് സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ്​ ര​ക്ത​ദാ​ന​ക്യാ​മ്പ് ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remembranceorganized
Next Story