Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്ഹയിലെ...

അബ്ഹയിലെ വൈദ്യുതാലങ്കാരം സഞ്ചാരികളെ ആകർഷിക്കുന്നു

text_fields
bookmark_border
അബ്ഹയിലെ വൈദ്യുതാലങ്കാരം സഞ്ചാരികളെ ആകർഷിക്കുന്നു
cancel
camera_alt

അബ്ഹ മുത്തഹദ പാർക്കിന് സമീപം ഒരുക്കിയ വൈദ്യുതാലങ്കാരം 

അബ്ഹ: സൗദി ടൂറിസം വകുപ്പും അബ്ഹ നഗരസഭയും മുത്തഹദ പാർക്കിന് സമീപം ഒരുക്കിയ വൈദ്യുതാലങ്കാരം കാണാൻ സ്വദേശി-വിദേശി കുടുംബങ്ങളുടെ തിരക്ക്. പെരുന്നാളും സ്കൂൾ അവധിക്കാലവും ആഘോഷിക്കുന്നതിനായി അബ്ഹയിൽ എത്തുന്ന സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നതാണ് മഴപെയ്യുന്നപോലുള്ള എൽ.ഇ.ഡി ബൾബിൽ തീർത്ത വിസ്മയ കാഴ്ച. നിത്യേന നൂറുകണക്കിന് ആളുകളാണ് ഈ കാഴ്​ച കാണാനെത്തുന്നത്​.

തിരക്ക് അധികമായതിനെ തുടർന്ന് ഇവിടേക്കുള്ള വാഹന ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചു വരുന്നവരെ 'തവൽക്കനാ' ആപ്പി​ൻെറ പരിശോധനക്കും താപപരിശോധനക്കും ശേഷമാണ്​ പ്രവേശിപ്പിക്കുന്നത്. മാസ്ക് ധരിക്കാതെ ഫോട്ടോക്ക്​ പോസ് ചെയ്താൽ പോലും സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ട്​ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​​. മുൻവർഷങ്ങളിൽ ഇവിടെ സ്ഥാപിച്ചിരുന്ന വർണ്ണക്കുടകളും ജനശ്രദ്ധ ആകർഷിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristselectric decoration in Abhaattracts tourists
News Summary - The electric decoration of Abha attracts tourists
Next Story