Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ർ​പെ​ടു​ത്ത​ൽ...

വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ: ഈ​ജി​പ്ഷ്യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ 'സ​ൽ​മ​യും സാ​റ​യും' റി​യാ​ദി​ലെ​ത്തി

text_fields
bookmark_border
വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ: ഈ​ജി​പ്ഷ്യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ സ​ൽ​മ​യും സാ​റ​യും റി​യാ​ദി​ലെ​ത്തി
cancel
camera_alt

ഇൗ​ജി​പ്​​ഷ്യ​ൻ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ സ​ൽ​മ​യും സാ​റ​യും റി​യാ​ദി​ലെ​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ഈ​ജി​പ്ഷ്യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ 'സ​ൽ​മ​യും സാ​റ​യും' റി​യാ​ദി​ലെ​ത്തി. സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ൾ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഇൗ​ജി​പ്​​തി​ൽ​നി​ന്ന്​ റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

പി​താ​വ്​ അ​ബ്​​ദു​ൽ ഗ​നി ഹി​ലാ​ൽ ത​നി​ക്ക്​ ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞു. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ഇൗ​ജി​പ്​​ഷ്യ​ൻ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ റി​യാ​ദി​ലെ​ത്തി​ച്ച​ത്.

നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ​ത്തി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ചി​ൽ​ഡ്ര​ൻ​സ്​ സ്‌​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ളെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ളും വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ സാ​ധ്യ​താ പ​ഠ​ന​ത്തി​നും വി​ധേ​യ​മാ​ക്കും. സ​ൽ​മ​യും സാ​റ​യും റി​യാ​ദി​ലെ​ത്തി​യ​തോ​ടെ വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ​ക്കാ​യി സൗ​ദി​യി​ലെ​ത്തി​ച്ച സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​ടെ എ​ണ്ണം 118 ആ​യി.

22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ ഇ​തി​ന​കം റി​യാ​ദി​ലെ​ത്തി​ച്ച്​ സൗ​ദി ദേ​ശീ​യ സ​യാ​മീ​സ്​ വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​താ​ണ്ടെ​ല്ലാം വി​ജ​യം കാ​ണു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siamese twins
News Summary - The Egyptian Siamese twins, Salma and Sarah, arrived in Riyadh.
Next Story