‘ദ എഡ്ജ് ഓഫ് ലവ്’; വെബ്സീരിസുമായി പ്രവാസികൾ
text_fields‘ദ എഡ്ജ് ഓഫ് ലവ്’ വെബ്സീരീസ് പോസ്റ്റർ, ട്രയിലർ പ്രകാശനം
റിയാദ്: പ്രവാസി സമൂഹത്തിൽനിന്ന് ആദ്യമായി ‘വെബ് സീരീസു’മായി ഒരുകൂട്ടം കലാകാരന്മാർ. ടുഡേയ്സ് റിയാദും സ്നാപ് സ്റ്റോറീസും ചേർന്ന് ‘ദ എഡ്ജ് ഓഫ് ലവ്’ എന്ന പേരിൽ നിർമിക്കുന്ന വെബ്സിരീസിന്റെ പോസ്റ്റർ, ട്രയിലർ എന്നിവ പ്രകാശനം ചെയ്തു.
അസീസിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ ഷിനോജ്, അൽ റയാൻ പോളിക്ലിനിക് ഹെഡ് വി.പി. മുസ്താഖ് എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ എന്നിവർ ട്രയിലർ ലോഞ്ച് ചെയ്തു.
ന്യൂഏജ് ഇന്ത്യാഫോറം ജനറൽ സെക്രട്ടറി എം. സാലി പൊറായിൽ, കലാഭവൻ മുൻ ചെർമാൻ ഷാരോൺ ഷെരീഫ്, ഫോർക വൈസ് ചെർമാൻ സൈഫ് കായംകുളം, ‘മിത്ര’ പ്രസിഡന്റ് നൗഷാദ് ചിറ്റാർ, ഷാജഹാൻ ചാവക്കാട്, ജോൺസൻ മാർക്കോസ് എന്നിവർ സംസാരിച്ചു.
റിയാദിലെ സോഷ്യൽ മീഡിയ, ജീവകാരുണ്യ പ്രവർത്തകർ, ബിസിനസ്, മീഡിയ, സംഘടന എന്നീ രംഗങ്ങളിലെ പ്രമുഖരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. അരുൺ കൃഷ്ണയാണ് സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. മാളവിക അനിൽ, അഞ്ജലി സുധീർ എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്.
സജീർ ചിതറയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സിയാദ് വർക്കല (ക്രിയേറ്റീവ് ഹെഡ്), ഷുഐബ് മരക്കാർ (സംഗീതം), ജി. ദീപു (കാമറാമാൻ, സംഭാഷണം), നൗഷാദ് അബ്ദുല്ല (പി.ആർ.ഒ), ഷാജഹാൻ കോട്ടയം (സപ്പോർട്ടിങ്) എന്നിവരാണ് അണിയറപ്രവർത്തകർ. ഫഹദ്, അനിൽ കുമാർ, സുധീർ പാലക്കാട്, ഷാജഹാൻ കോട്ടയം, ആഷിഫ് റസാഖ്, അനിൽ കുമാർ, രഞ്ജിനി അനിൽ, ജിൽ ജിൽ മാളവൻ, അൻവർ റഷീദ്, നുമീർ ഒമർ, അനസ് മുഹമ്മദ്, ശ്രുതി, ഡോ. നാസില, ഇജാസ്, ജസീം, ടിൻസി, മുന്ന, ആതിര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, യൂട്യൂബ് എന്നിവയിലൂടെ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

