'മസാബത് വ അംന്' ഡോക്യുമെൻററി പുറത്തിറങ്ങി
text_fields‘മസാബത് വ അംന്’ ഡോക്യുമെൻററി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മസ്ജിദുൽ ഹറാമിൽ കോവിഡ് നേരിടുന്നതിൽ സൗദി അറേബ്യ നേടിയ മഹത്തായ വിജയത്തിലെ കഥ പറയുന്ന ഡോക്യുമെൻററി പുറത്തിറങ്ങി. 'മസാബത് വ അംന്'എന്നുപേരിട്ട ഡോക്യുമെൻററി ഇരു റം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് പ്രകാശനം ചെയ്തത്. കോവിഡിെൻറ തുടക്കം മുതൽ ഇരു ഹറമുകളിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കാര്യാലയം നടത്തിയ ഒാരോ ചുവടുവെപ്പും ആരോഗ്യ ബോധവത്കരണ സേവനങ്ങളും ഡോക്യുമെൻററിയിൽ രേഖപ്പെടുത്തുന്നുണ്ട്.
മുൻകരുതലായി ഹറമിലേക്ക് പ്രവേശനം നിർത്തിവെക്കാനും ഹജ്ജ്, ഉംറ സീസണുകൾ താൽക്കാലികമായി നീട്ടിവെക്കാനുമുള്ള നിർദേശം, പുണ്യകേന്ദ്രങ്ങളെ സംരക്ഷിക്കാനുള്ള ഗവൺമെൻറിെൻറ വിവേകപൂർണമായ നടപടികൾ എന്നിവയും ഡോക്യുമെൻററിയിലുണ്ട്. ഡോക്യുമെൻററിയുടെ ഗുണനിലവാരത്തെ ഇരു ഹറം കാര്യാലയ മേധാവി ഉദ്ഘാടന വേളയിൽ പ്രശംസിച്ചു. കോവിഡ് കാലത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

