'തമിഴ് മക്കളെ സംഘ്പരിവാറിൽ നിന്ന് രക്ഷിക്കാൻ ഡി.എം.കെ മുന്നണിയെ അധികാരത്തിലെത്തിക്കണം'
text_fieldsജിദ്ദ കെ.എം.സി.സിയും ഖാഇദെ മില്ലത്ത് പേരവൈയും സംഘടിപ്പിച്ച തമിഴ്നാട് തെരഞ്ഞെടുപ്പ് കൺവൻഷൻ അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും ഖാഇദെ മില്ലത്ത് പേരവൈയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തമിഴ്നാട് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സഹോദര്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന തമിഴ് മക്കളിലേക്കു പകയുടെ വിത്ത് പാകാൻ എ.ഐ.ഡി.എം.കെയെ കൂട്ടുപിടിച്ചുള്ള ബി.ജെ.പി നീക്കത്തിനെതിരെ സ്റ്റാലിെൻറ നേതൃത്വത്തിൽ ഡി.എം.കെ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭിപ്രായപ്പെട്ടു.
ജിദ്ദ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മൊയ്തീൻകുട്ടി നീലഗിരി അധ്യക്ഷത വഹിച്ചു. രാമനാഥപുരം എം.പി. നവാസ് ഖനി, മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗം ഹാഫിസ് വി.എം.ടി. മുഹമ്മദ് ഹസൻ, മുസ്ലിം ലീഗ് തമിഴ്നാട് ഐ.ടി വിഭാഗം കൺവീനർ അഡ്വ. എം.എസ്. സൽമാൻ മുഹമ്മദ്, ഇൻറർനാഷനൽ ഐമൻ സംഘം കൺവീനർ എസ്.എ.സി ഹമീദ് തുടങ്ങിയവർ ഓൺലൈൻ വഴി യോഗത്തിൽ സംസാരിച്ചു. ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് റസാഖ് മാസ്റ്റർ, നൂറൂൽ അമീൻ (കോൺഗ്രസ്), ഹാജ മൊയ്തീൻ, ജമീൽ ദീൻ (ഡി.എം.കെ), ഖാഇദെ മില്ലത്ത് പേരവൈ സൗദി നാഷനൽ സെക്രട്ടറി ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം സ്വാഗതവും അബൂബക്കർ തമിഴ്നാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

