ഫലസ്തീൻ പ്രതിധിനി സംഘത്തിന് വിസ നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണം -അറബ്-ഇസ്ലാമിക് മന്ത്രിതല സമിതി
text_fieldsഅറബ്-ഇസ്ലാമിക്ക് മന്ത്രിതല സമിതി യോഗത്തിൽനിന്ന്
റിയാദ്: സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്ന ഫലസ്തീൻ പ്രതിനിധി സംഘത്തിന് പ്രവേശന വിസ അനുവദിക്കാത്ത യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ തീരുമാനം ദുഃഖകരമാണെന്ന് അറബ്-ഇസ്ലാമിക്മന്ത്രിതല സമിതി വ്യക്തമാക്കി.ഈ തീരുമാനം പുനഃപരിശോധിക്കാനും പിൻവലിക്കാനും സമിതി യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യു.എൻ ഉടമ്പടി പ്രകാരമുള്ള ബാധ്യതകളെ ബഹുമാനിക്കേണ്ടതിന്റെയും സംഭാഷണത്തിനും നയതന്ത്രത്തിനും അവസരങ്ങൾ അനുവദിക്കേണ്ടതിന്റെയും ഫലസ്തീൻ നാഷനൽ അതോറിറ്റിയുടെ പോസിറ്റിവ് നിലപാടുകളിലും സമാധാനമെന്ന പരിഹാരത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധതകളിലുമുള്ള പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
പരിഷ്കരണ പരിപാടിയുമായി മുന്നോട്ട് പോകുന്നതിൽ ഫലസ്തീൻ ദേശീയ അതോറിറ്റിയെയും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും പിന്തുണക്കേണ്ടതിന്റെ ആവശ്യകതയും സമാധാനത്തെ പിന്തുണക്കുന്നതിലും അക്രമം, തീവ്രവാദം, ഭീകരത എന്നിവയെ നേരിടുന്നതിലും ലോകനേതാക്കൾക്ക് മുമ്പാകെ അദ്ദേഹം കാണിച്ച പ്രതിബദ്ധതകളും കമ്മിറ്റി ഊന്നിപ്പറയുന്നു.ഫലസ്തീൻ ജനതക്കെതിരെ അഭൂതപൂർവമായ ആക്രമണം തുടരുന്ന നിലവിലെ ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലാണ് അവർക്ക് വിസ നിഷേധിക്കുന്ന സംഭവം നടക്കുന്നത്. അതോറിറ്റിയെ ദുർബലപ്പെടുത്തുന്നത് സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും സംഘർഷം ശാശ്വതമാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുവെന്നും സമിതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

