ലഹരിക്കെതിരെ ‘ഇരുട്ട്’ ഹ്രസ്വസിനിമ
text_fieldsഇരുട്ട്’ ഹ്രസ്വ ചിത്രം സാമൂഹിക പ്രവര്ത്തകന് സലിം കളക്കര പുറത്തിറക്കുന്നു
റിയാദ്: ലഹരി വിരുദ്ധ ബോധവത്കരണം പ്രമേയമാക്കി പ്രവാസികൾ ഒരുക്കിയ ‘ഇരുട്ട്’ (ദി ഡാർക്ക്നെസ്) ഹ്രസ്വചിത്രം പുറത്തിറക്കി. ‘അത്തറും ഖുബ്ബൂസും’ യൂട്യൂബ് ചാനലില്‍ സാമൂഹികപ്രവർത്തകൻ സലിം കളക്കര പ്രകാശനം നിർവഹിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശിഹാബ് കൊട്ടുകാട്, ഡോ. അബ്ദുല്‍ അസീസ്, അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദ് ഷെഫീഖ്, മൈമുന അബ്ബാസ്, അബ്ദുല്‍ നാസര്‍, മജീദ് മൈത്രി, അബി ജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
യുവത്വം ലഹരി കീഴടക്കുന്ന വർത്തമാന കാലത്തെ സാമൂഹിക സാഹചര്യങ്ങളാണ് ചിത്രം വിശകലനം ചെയ്യുന്നത്. വിദ്യാർഥിയായ മകന് ലഹരിക്കടിമപ്പെട്ടത് മൂലം തകര്‍ന്ന് പോകുന്ന ഒരു പ്രവാസി കുടുംബത്തിെൻറ കഥയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ലഹരി ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതത്തെ ചെറുക്കുക എന്ന സന്ദേശം കൂടിയാണ് ചിത്രം പങ്കുവെക്കുന്നത്. റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പൂർണമായും മൊബൈല്‍ ഫോൺ കാമറയിൽ ചിത്രീകരിച്ചതാണ് സിനിമ.
മാഗ്നം ഓപസ് മീഡിയയുടെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിെൻറ ഛായാഗ്രഹണം, ചിത്രസംയോജനം, രചന, സംവിധാനം എന്നിവ മാധ്യമ പ്രവര്ത്തകൻ ഷംനാദ് കരുനാഗപ്പള്ളിയാണ് നിർവഹിച്ചത്. കനേഷ് ചന്ദ്രന്, പ്രകാശ് വയല, സാദിഖ് കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശ്ശേരില്, റഹ്മാന് മുനമ്പത്ത് എന്നിവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍. നായക കഥാപാത്രമായ ഷാജിക്ക് വേഷം പകർന്നത് സാമൂഹിക പ്രവര്ത്തകൻ സക്കീര്‍ ദാനത്ത്. നായിക കഥാപാത്രത്തെ സാബിറ ലബീബും മറ്റു കഥാപാത്രങ്ങളെ ആദേശ്, ഷാനവാസ് മുനമ്പത്ത്, സാദിഖ് കരുനാഗപ്പള്ളി, നസീര്‍ ഖാന്, നാസര്‍ ലെയ്സ്, ഷെമീര്‍ കല്ലിങ്കള്‍, ഷനോജ് അബ്ദുല്ല, ലിയാസ് മേച്ചേരി, റാസിന് റസാഖ്, ദിലീപ് കണ്ണൂര്‍, ജയിഷ് ജുനൈദ്, സംഗീത അനൂപ്, ഹരിപ്രിയ, സംഗീത വിനോദ്, അദിദേവ് വിനോദ് എന്നിവരും അവതരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

