ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു
text_fieldsആർ.സി.സി ചാമ്പ്യൻസ് ട്രോഫി സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ശിഹാബ് കൊട്ടുകാട് നിർവഹിക്കുന്നു
റിയാദ്: ഈ മാസം 20ന് റോയൽ ക്രിക്കറ്റ് ക്ലബ് റിയാദിൽ സംഘടിപ്പിക്കുന്ന ആർ.സി.സി ചാമ്പ്യൻസ് ട്രോഫി സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ക്ലബ് മാനേജർ നാസർ ചേലമ്പ്രയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഷിയാസ് ഹസ്സൻ അധ്യക്ഷത വഹിച്ചു.
ആസ്റ്റർ സനദ് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ സുജിത് അലി മൂസ ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനം നിർവഹിച്ചു. റിയാദ് ടാക്കീസ് പ്രതിനിധികളായ ഡൊമിനിക് സാവിയോ, നബീൽ ഷാ മഞ്ചേരി, അലി ആലുവ, സലാം പെരുമ്പാവൂർ, സഹിൻ, റോയൽ ടീം മാനേജർ നാസർ ചെലേമ്പ്ര എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ഷിബു ഉസ്മാൻ, വൈശാഖ്, നസീമുദ്ദീൻ പാറയിൽ, നിതിൻ വാലപ്പൻ, ഉമർ, വിജേഷ്, റജ്മൽ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ടൂർണമെന്റിലെ മികച്ച താരങ്ങളായ വരുൺ, നിയാസ്, അഫാസ് എന്നിവരെ ആദരിച്ചു. റോയൽ ക്രിക്കറ്റ് ക്ലബിലെ ദീർഘകാല സർവിസിനുള്ള ആദരവിന് നാസർ ചേലേമ്പ്ര, ഷിയാസ് ഹസ്സൻ, ഷാനവാസ് എന്നിവർ അർഹരായി. ചടങ്ങിൽ പാലക്കാട് ജില്ല പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് നസീമുദ്ദീൻ പാറയലിനെ ചടങ്ങിൽ ആദരിച്ചു. ഷഫീഖ് പാറയിൽ സ്വാഗതവും അഫാ

