Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണമാഘോഷിച്ച് 'നജ' സിനിമയുടെ അണിയറ പ്രവർത്തകർ

text_fields
bookmark_border
ഓണമാഘോഷിച്ച് നജ സിനിമയുടെ അണിയറ പ്രവർത്തകർ
cancel
camera_alt

റി​യാ​ദി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന ‘ന​ജ’ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ം

റിയാദ്: പ്രവാസി മലയാളികൾ റിയാദിൽ ഒരുക്കുന്ന ആദ്യ മുഴുനീള ഫീച്ചർ സിനിമയായ 'നജ'യുടെ അണിയറ പ്രവർത്തകർ ഓണാഘോഷം സംഘടിപ്പിച്ചു.

ചിത്രീകരണ സെറ്റിൽ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ഓണക്കളികളും അത്തപ്പൂക്കളവും ഓണസദ്യയുമൊക്കെ ആയിട്ടായിരുന്നു ആഘോഷം. മൂന്ന് പ്രവാസികുടുംബങ്ങളുടെ അതിജീവനത്തിന്റെ കഥപറയുന്ന നജ സിനിമയിൽ പ്രവാസി കലാകാരന്മാരോടൊപ്പം കേരളത്തിൽനിന്നുള്ള പ്രമുഖ നടീനടന്മാരും വേഷമിടുന്നുണ്ട്. മാഗ്നംഓപസ് മീഡിയയുടെ ബാനറിൽ മാധ്യമപ്രവർത്തകനായ ഷംനാദ് കരുനാഗപ്പള്ളിയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആഘോഷപരിപാടികള്‍ക്ക് നിസാര്‍ പള്ളിക്കശ്ശേരില്‍, റഹ്മാന്‍ മുനമ്പത്ത്, ശിഹാബ് കൊട്ടുകാട്, മജീദ്, രാജേഷ് ഗോപാല്‍, ജയിഷ് ജുനൈദ്, അന്‍ഷാദ്, ഷെഫീഖ്, മന്‍സര്‍, സന്തോഷ് ലക്ഷ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The crew of 'Naja' movie celebrating Onam
Next Story