കോവിഡ് മൂലം ലോകം നേരിടുന്ന വെല്ലുവിളി തുടരുന്നു –സൽമാൻ രാജാവ്
text_fieldsെഎക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിലൂടെ സൽമാൻ രാജാവ് സംസാരിക്കുന്നു
ജിദ്ദ: കോവിഡ് മൂലം വലിയ വെല്ലുവിളിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. െഎക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിലൂടെ പ്രഭാഷണം നടത്തുകയായിരുന്നു രാജാവ്.
ഇൗ വർഷത്തെ ജി20 ഉച്ചകോടിയുടെ അധ്യക്ഷൻ എന്ന നിലയിൽ പകർച്ചവ്യാധിയെ ചെറുക്കാനും അതിെൻറ മാനുഷികവും സാമ്പത്തികവുമായ സ്വാധീനം പരിമിതപ്പെടുത്താനും അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിച്ചതായും സൽമാൻ രാജാവ് പറഞ്ഞു. ആരോഗ്യ, മാനുഷിക, സാമ്പത്തിക രംഗങ്ങളിലെല്ലാം കോവിഡിെൻറ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. പകർച്ചവ്യാധികളെ ചെറുക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾക്കും 500 ദശലക്ഷം ഡോളർ അനുവദിക്കുന്നതായി നേരത്തേ ഉച്ചകോടിയിൽ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പ്രത്യാഘാതങ്ങൾ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് പിന്തുണ സൗദി അറേബ്യ തുടരുകയാണ്. മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ 86 ശതേകാടിയിലധികം ഡോളർ ലോകത്തിന് സൗദി അറേബ്യ ജീവകാരുണ്യ സഹായമായി നൽകിയിട്ടുണ്ട്.
81 രാജ്യങ്ങൾക്ക് ഇത് പ്രയോജനപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ മികവിനും ജനങ്ങളുടെ ഉയർച്ചക്കും നാഗരികതക്കും സംഭാവന നൽകുന്നതിന് വിഷൻ 2030 വഴി ഭാവിയിലേക്കൊരു പാത തെരഞ്ഞെടുത്തതായും സൽമാൻ രാജാവ് പറഞ്ഞു. രാജ്യം സ്ഥാപിതമായതു മുതൽ അന്താരാഷ്ട്ര സുരക്ഷക്കും ലോകസമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് സൗദി അറേബ്യ. സുരക്ഷ, സ്ഥിരത, വികസനം, ക്ഷേമം എന്നിവയെ രാജ്യം പിന്തുണക്കുന്നു.
എന്നാൽ മധ്യപൗരസ്ത്യ മേഖലയിൽ ജനങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. തീവ്രവാദത്തിെൻറയും അരാജകത്വത്തിെൻറയും ശക്തികൾ മേഖലകളിൽ പതിറ്റാണ്ടുകളായുണ്ട്. അന്താരാഷ്ട്ര നിയമങ്ങളോട് ആദരവ് പുലർത്തുകയും സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരങ്ങളെ പിന്തുണക്കുകയും തീവ്രവാദത്തെ എല്ലാ രൂപത്തിലും നേരിടുകയും ചെയ്യുന്ന നയമാണ് രാജ്യത്തിേൻറതെന്നും സൽമാൻ രാജാവ് പറഞ്ഞു. ഇറാനുമായി സമാധാനത്തിന് കഴിഞ്ഞ ദശകങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. നിരവധിതവണ ഇറാെൻറ പ്രസിഡൻറുമാരെ സ്വീകരിച്ചു. എന്നാൽ ഇറാൻ ഭരണകൂടം എല്ലാ ശ്രമങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നു. തീവ്രവാദ നിലപാടുകൾ വിപുലീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു. കഴിഞ്ഞവർഷം സൗദിയിലെ എണ്ണ ഖനന, സംസ്കരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇപ്പോഴും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ച് സൗദിയെ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാൻ നശീകരണ ആയുധങ്ങൾ നേടുന്നതിനും മിസൈൽ പദ്ധതി വികസിപ്പിക്കുന്നതിനും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലിനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമെതിരെ അന്താരാഷ്ട്ര ഇടപെടലും പരിഹാരവും അത്യാവശ്യമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. ദേശീയ സുരക്ഷ കാത്തു സൂക്ഷിക്കുന്നതിൽ സൗദി അറേബ്യ ഒരു അലംഭാവവും കാട്ടില്ല.
മധ്യ പൗരസ്ത്യ ദേശത്ത് സമാധാനവും സ്ഥിരതയുമാണ് രാജ്യം കാംക്ഷിക്കുന്നത്. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരമാണ് ആഗ്രഹിക്കുന്നത്.
ഫലസ്തീൻ, ഇസ്രായേൽ പക്ഷങ്ങളെ ചർച്ചയുടെ മേശപ്പുറത്ത് ഇരുത്തി പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കും. ലിബിയയിലെ സംഭവവികാസങ്ങൾ ആശങ്കയോടെ വിലയിരുത്തുന്നുണ്ട്. സ്ഫോടനത്തെ തുടർന്ന് മാനുഷിക ദുരന്തത്തിന് ഇരയായ ലബനാനിനൊപ്പം നിലകൊള്ളുമെന്നും സൽമാൻ രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

