രാജ്യം 41ാമത് ഗൾഫ് ഉച്ചകോടിക്ക് ഒരുങ്ങി
text_fieldsഗൾഫ് ഉച്ചകോടിക്ക് വേദിയാകുന്ന അൽഉലാ പുരാവസ്തു കേന്ദ്രത്തിലെ ‘മറായ ഹാൾ’
ജിദ്ദ: ചൊവ്വാഴ്ച സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ നടക്കുന്ന 41ാമത് ഗൾഫ് ഉച്ചകോടിക്കുള്ള ഒരുക്കം പൂർത്തിയായി. ഗിന്നസ് റെക്കോഡിട്ട ആഗോള പ്രശസ്തമായ രാജ്യത്തിെൻറ വടക്കു പടിഞ്ഞാറ് ഭാഗത്തെ അൽഉലാ പുരാവസ്തു കേന്ദ്രത്തിലെ 'മറായ ഹാളി'ലാണ് അറബ്, ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ പെങ്കടുക്കുന്ന ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടി നടക്കാൻ സജ്ജീകരണങ്ങൾ പൂർത്തിയായ ഇൗ മേഖലയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച, ചില്ലുഭിത്തികൊണ്ട് നിർമിച്ച പടുകൂറ്റൻ ഹാളിലാണ് ഇത്തവണത്തെ ഉച്ചകോടിക്ക് വേദിയൊരുക്കുന്നതെന്ന വാർത്ത സൗദി പത്രങ്ങളും ടെലിവിഷനും വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
'ഹാർട്ട് ഒാഫ് ദ വേൾഡ്'എന്ന വാക്യവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഒപ്പും അടങ്ങിയ വലിയൊരു കല്ല് ഹാളിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
2019 ഫെബ്രുവരിയിലാണ് ചില്ലുഭിത്തികൊണ്ട് നിർമിച്ച ഏറ്റവും വലിയ കെട്ടിടമെന്ന നിലയിൽ 'മറായ ഹാൾ'ഗിന്നസ് ബുക്കിൽ ഇടംനേടിയത്. 10,000 മീറ്റർ വിസ്തൃതിയിൽ നാലു മാസംകൊണ്ട് നിർമിച്ച ഹാൾ വലിയ തിയറ്റർ, ഹാളുകൾ, നിരവധി ആഡംബര ലോഞ്ചുകൾ എന്നിവ അടങ്ങിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

