Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​സാ​ൻ ക​ട​ലി​ൽ...

ജി​സാ​ൻ ക​ട​ലി​ൽ ‘പാ​ര​റ്റ് ഫി​ഷി’​െൻറ വ​ർ​ണ​വി​സ്മ​യം; കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്

text_fields
bookmark_border
ജി​സാ​ൻ ക​ട​ലി​ൽ ‘പാ​ര​റ്റ് ഫി​ഷി’​െൻറ വ​ർ​ണ​വി​സ്മ​യം; കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്
cancel
camera_alt

ജി​സാ​ൻ ചെ​ങ്ക​ട​ൽ ഭാ​ഗ​ങ്ങ​ളി​ൽ ‘പാ​ര​റ്റ് ഫി​ഷി’​െൻറ കാ​ഴ്ച​ക​ൾ

ജി​സാ​ൻ: സ​മ്പ​ന്ന​മാ​യ പ്ര​കൃ​തി​ദ​ത്ത​വും തീ​ര​ദേ​ശ​പ​ര​വു​മാ​യ സ​വി​ശേ​ഷ​ത​ക​ളാ​ൽ പ്ര​ശ​സ്ത​മാ​യ ജി​സാ​ൻ ചെ​ങ്ക​ട​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ‘പാ​ര​റ്റ് ഫി​ഷ്’ അ​ഥ​വാ ത​ത്ത​മീ​നു​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ കാ​ഴ്ച​ക​ൾ വി​സ്മ​യം തീ​ർ​ക്കു​ന്നു. രാ​ജ്യ​ത്തെ ജൈ​വ വൈ​വി​ധ്യ​ത്തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​മു​ള്ള പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ജി​സാ​ൻ.

വ​ർ​ണ മ​ത്സ്യ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന പ​വി​ഴ​പ്പു​റ്റു​ക​ളും കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ ഇ​വി​ടു​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ സു​സ്ഥി​ര സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും പ്രാ​ദേ​ശി​ക മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും ഇ​പ്പോ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്.

മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യാ​നും, വ​ള​രു​ന്ന സാ​മ്പ​ത്തി​ക-​വി​നോ​ദ​സ​ഞ്ചാ​ര അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നു​മാ​യി അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​യ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ വ​ലി​യ രീ​തി​യി​ൽ ഫ​ലം ക​ണ്ടി​ട്ടു​ണ്ട്. ശാ​സ്ത്രീ​യ​മാ​യി ‘ക​ലോ​ട്ടോ​മ​സ് സോ​ണാ​ർ​ക്ക​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ര​റ്റ് ഫി​ഷു​ക​ൾ ജി​സാ​ൻ ചെ​ങ്ക​ട​ൽ ഭാ​ഗ​ത്ത് ഇ​പ്പോ​ൾ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന സീ​സ​ണാ​ണ്. ഉ​ഷ്ണ​മേ​ഖ​ല ജ​ല​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​വ തി​ള​ക്ക​മു​ള്ള നി​റ​ങ്ങ​ൾ കൊ​ണ്ടും ത​നി​മ​യാ​ർ​ന്ന പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ടും വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 90 മു​ത​ൽ 95 വ​രെ ഇ​ന​ങ്ങ​ളി​ൽ പാ​ര​റ്റ് ഫി​ഷു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ ഏ​ക​ദേ​ശം 17 വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട പാ​ര​റ്റ് ഫി​ഷു​ക​ളെ ജി​സാ​ൻ ചെ​ങ്ക​ട​ൽ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ ഏ​പ്രി​ൽ അ​വ​സാ​നം വ​രെ​യാ​ണ് ഈ ​മ​ത്സ്യ​ങ്ങ​ളു​ടെ കു​ടി​യേ​റ്റം ന​ട​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഏ​ഴ് മു​ത​ൽ 12 വ​രെ കൂ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​വ ദേ​ശാ​ട​നം ന​ട​ത്തു​ന്ന​ത്. ഓ​രോ കൂ​ട്ട​ത്തി​ലും 200 മു​ത​ൽ 500 വ​രെ മ​ത്സ്യ​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ന്നാ​ൽ ചെ​ങ്ക​ട​ലി​െൻറ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു കൂ​ട്ട​ത്തി​ൽ ത​ന്നെ 3,000 മു​ത​ൽ 5,000 വ​രെ മ​ത്സ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​സാ​ൻ ന​ഗ​ര​ത്തി​െൻറ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഫ​റ​സാ​ൻ ദ്വീ​പു​ക​ളി​ലെ അ​ൽ ഹാ​സി​സ് ബീ​ച്ചി​ൽ പാ​ര​റ്റ് ഫി​ഷി​െൻറ ഈ ​വ​ർ​ണാ​ഭ​മാ​യ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ഇ​പ്പോ​ൾ ധാ​രാ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seajizanvisitorssaudiarabia
News Summary - The colorful wonder of the 'parrot fish' in the Jizan Sea; a sight for visitors
Next Story