ധ്വനി നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അരങ്ങേറ്റം കുറിച്ചു
text_fieldsധ്വനി നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റം
ദമ്മാം: ധ്വനി നൃത്ത വിദ്യാലയത്തിലെ 31 കുട്ടികളുടെ അരങ്ങേറ്റം ദമ്മാമിൽ നടന്നു. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ 31 കുട്ടികളുടെ വിവിധ നൃത്ത ഇനങ്ങളിലുള്ള അരങ്ങേറ്റമാണ് നടന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികൾ പങ്കെടുത്തത്. ടയോട്ട ക്രിസ്റ്റൽ ഹാളിൽ നാല് ഘട്ടങ്ങളിലായാണ് നൃത്തം അരങ്ങേറിയത്. കഴിഞ്ഞ മാർച്ചിൽ പ്രശസ്ത സിനിമാതാരം നവ്യ നായർ അതിഥിയായെത്തി അരങ്ങേറ്റം തീരുമാനിച്ചിരുന്ന പരിപാടിയാണ് കോവിഡ് പ്രതിസന്ധി കാരണം ഇത്രത്തോളം നീണ്ടുപോയത്.
കോവിഡ് കാലത്ത് മാസങ്ങളോളം ഓൺലൈനായി പരിശീലിപ്പിച്ചാണ് ധ്വനി നൃത്ത വിദ്യാലയത്തിലെ അധ്യാപിക രശ്മി മോഹൻ കുട്ടികളെ ഒരുക്കിയെടുത്തത്. ആൽബിൻ ജോസഫ് അരങ്ങേറ്റ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാജിദ് ആറാട്ടുപുഴ, ഹബീബ് ഏലംകുളം, ബിജു കല്ലുമല എന്നിവർ വിവിധ ഘട്ടങ്ങളിലായി കുട്ടികൾക്ക് പ്രശംസാഫലകങ്ങൾ സമ്മാനിച്ചു. രശ്മി മോഹൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അർച്ചന അഭിഷേക് അവതാരികയായിരുന്നു. മോഹൻ കുമാർ, ബിൻസ് മാത്യു, മോജിത് മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

