Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റാർട്ടിങ്ങിൽ നിർത്തിയിരുന്ന കാർ മോഷണം പോയി

text_fields
bookmark_border
സ്റ്റാർട്ടിങ്ങിൽ നിർത്തിയിരുന്ന കാർ മോഷണം പോയി
cancel
camera_alt

കാർ മോഷ്ടിക്കാനെത്തിയയാളുടെ സി.സി.ടി.വി ദൃശ്യം

Listen to this Article

ജുബൈൽ: റോഡരികിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിരുന്ന കാർ മോഷണം പോയി. ജുബൈലിൽ ജോലിചെയ്യുന്ന ഹരിപ്പാട് സ്വദേശി നിസാം അബ്ദുൽ മജീദിന്‍റെ 2017 മോഡൽ കാംറി കാറാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ജുബൈൽ ജിദ്ദ സ്ട്രീറ്റിൽ കെ.എഫ്.സിക്കു സമീപം വാട്ടർ ടാങ്കിനു മുൻവശത്തുള്ള റോഡിൽ നിർത്തിയിട്ടശേഷം തൊട്ടടുത്ത കടയിൽ പോയി വരുമ്പോഴേക്കും കാറുമായി മോഷ്ടാവ് കടന്നു. സാധനം വാങ്ങിയതിന്‍റെ ബിൽ മറന്നത് എടുക്കാൻ തിരികെ കടയിലേക്കു കയറിയ മൂന്നു മിനിറ്റിനുള്ളിലാണ് സംഭവം. സമീപത്തെ സ്ഥാപനത്തിൽനിന്നു ലഭിച്ച വിഡിയോ ഫൂട്ടേജ് സഹിതം നിസാം പൊലീസിൽ പരാതി നൽകി. മാസ്ക് വെച്ച ഒരാൾ കാറിനെ സമീപിക്കുന്നതും ചുറ്റുപാടും നിരീക്ഷിച്ച ശേഷം വാഹനത്തിൽ കയറി ഓടിച്ചുപോകുന്നതുമാണ് വിഡിയോയിലുള്ളത്. ഇ.എ.ഡി 5440 നമ്പർ വെള്ള കാംറി കാർ കണ്ടുകിട്ടുന്നവർ 0568031855 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചു. ജനത്തിരക്കും വാഹനങ്ങളുമുള്ള റോഡിലാണ് മോഷണം അരങ്ങേറിയത്. യാത്രക്കാരെ ഇരുത്തിയും അല്ലാതെയും വാഹനങ്ങൾ സ്റ്റാർട്ടിങ്ങിൽ നിർത്തി പുറത്തുപോകരുതെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The car parked at the start was stolen
Next Story