Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദിൽ പാലത്തിൽനിന്ന് ബസ് താഴെ വീണു
text_fieldsbookmark_border
പാലത്തിൽനിന്ന് താഴേക്കു വീണ ബസ്
റിയാദ്: സൗദി തലസ്ഥാനനഗരത്തിലെ പാലത്തിന്റെ മുകളിൽനിന്ന് ബസ് താഴേക്കു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം. റിയാദിലെ ഒരു പാലത്തിനു മുകളിൽനിന്നാണ് ബസ് താഴേക്കു മറിഞ്ഞതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മരിച്ചത് ഏതു രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും സിവിൽ ഡിഫൻസ് പറഞ്ഞു.
Next Story

