പെരുന്നാളിന് സുഹൃത്തിനെ കാണാനെത്തിയപ്പോൾ ഹൃദയാഘാതം; തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഹഫറിൽ ഖബറടക്കി
text_fieldsഹഫർ അൽ ബാത്വിൻ: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തമിഴ്നാട് സ്വദേശി ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരിയുടെ (56) മൃതദേഹം ഹഫർ അൽ ബാത്വിനിൽ ഖബറടക്കി. 35 വർഷമായി ഹഫറിന് സമീപം ദിബിയായിൽ ജോലി ചെയ്യുകയായിരുന്ന തമീം അൻസാരി ഈദ് അവധിക്ക് ഹഫർ ആൽ ബാത്വിനിലുള്ള സുഹൃത്തിെൻറ റൂമിൽ എത്തിയപ്പോഴാണ് അന്ത്യം സംഭവിച്ചത്. റൂമിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഈ മാസം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം. അതിെൻറ ഭാഗമായാണ് സുഹൃത്തിനെ കാണാൻ വന്നതും. ഭാര്യ: അമീറ നിഷ, മകൾ: അസീമ ബാനു (24). മരണാനന്തര നിയമനടപടികൾ ഹഫർ ആൽ ബാത്വിൻ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. സുഹൃത്ത് സുൽത്താനും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം ഏറ്റെടുത്ത് ഹഫറിലെ മഖ്ബറയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

