'കേരള മുസ്ലിംകൾ നൂറ്റാണ്ടിെൻറ ചരിത്രം' പുസ്തകം പ്രകാശനം ചെയ്തു
text_fields‘കേരള മുസ്ലിംകൾ നൂറ്റാണ്ടിെൻറ ചരിത്രം’പുസ്തക പ്രകാശന ചടങ്ങ്
അബൂദബി: '1921-2021- കേരള മുസ്ലിംകൾ നൂറ്റാണ്ടിെൻറ ചരിത്രം'പുസ്തക പ്രകാശനം നടന്നു. കെ.എം.സി.സി യു.എ.ഇ ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. അബൂദബി തുഹ്ഫ മിഷൻ ചെയർമാനും ഒ.എഫ്.എം കൺവീനറുമായ വി.പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മിംസ് ഡയറക്ടറും ഒ.എഫ്.എം ചെയർമാനുമായ എൻജിനീയർ അബ്ദുറഹിമാൻ, സെയ്ഫ് ലൈൻ എം.ഡി ഡോ. അബൂബക്കർ കുറ്റിക്കോലിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. ആദ്യ പ്രതി വിൽപന ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ലൈറ്റ് ടവർ ഇല്ലുമിനേഷൻ എം.ഡി. ഡോ. യൂസുഫ് കാരിക്കയിലിന് നൽകി നിർവഹിച്ചു. ഷറഫ് ഷിപ്പിംഗ് ജി.എം. അബ്ദുറഹിമാൻ കോപ്പികൾ സ്പോൺസർ ചെയ്തു.
വചനം ബുക്സ് മാനേജർ സിദ്ദീഖ് കുറ്റിക്കാട്ടൂർ പുസ്തകം പരിചയപ്പെടുത്തി. എൻജിനീയർ അബ്ദുറഹിമാൻ, ഡോ.അബൂബക്കർ കുറ്റിക്കോൽ, അബ്ദു ശിവപുരം, അഡ്വ. മുഹമ്മദ് കുഞ്ഞി, അബ്ദുൽ ബാരി, സാബിർ മാട്ടൂൽ, അഷ്റഫ് കാണാമ്പുള്ളി, ശബീർ അല്ലാങ്കുളം സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

