Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷോ​ക്കേ​റ്റു മ​രി​ച്ച...

ഷോ​ക്കേ​റ്റു മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​​ന്റെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

text_fields
bookmark_border
Anas
cancel
camera_alt

അ​ന​സ്

മ​ക്ക: ക​ഴി​ഞ്ഞ ആ​ഴ്ച ഷോ​ക്കേ​റ്റു മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്റെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി. മ​ല​പ്പു​റം നി​ല​മ്പൂ​ർ ചു​ങ്ക​ത്ത​റ പാ​ലു​ണ്ട മു​ണ്ടേ​രി റോ​ഡി​ൽ കാ​ട്ടി​ച്ചി​റ​വ​ള​വി​ൽ സ്വ​ദേ​ശി​യാ​യ അ​ന​സ് (23) ആ​ണ് മ​ക്ക​യി​ൽ ജോ​ലി സ്ഥ​ല​ത്ത് വെ​ച്ച് ഈ ​മാ​സം ഏ​ഴി​ന് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച ശേ​ഷം ഷ​റാ​യ മ​ഖ്ബ​റ​യി​ലാ​ണ് മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി​യ​ത്.

മ​യ്യി​ത്ത് സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മ​ക്ക​യി​ലെ ന​വോ​ദ​യ വെ​ൽ​ഫെ​യ​ർ വി​ങ്ങി​െൻറ​യും നി​ല​മ്പൂ​ർ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി മ​ക്ക​യി​ലെ ശ​റാ​യ​യി​ലെ ഹ​ള​റ​യി​ൽ ബ്രോ​സ്റ്റ് ക​ട​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഹോ​ട്ട​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു വ​രെ മൃ​ത​ദേ​ഹം മ​ക്ക​യി​ലെ കി​ങ് ഫൈ​സ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​െൻറ പി​താ​വ് കു​ഞ്ഞി മു​ഹ​മ്മ​ദും മാ​താ​വ് സു​നി​ത​യും ക​ഴി​ഞ്ഞ ദി​വ​സം മ​ക്ക​യി​ലെ​ത്തി​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രി​സ്, ഹ​ർ​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaliBuriedShockSaud ArabiaDeath
News Summary - The body of the Malayali youth who died of shock was buried
Next Story