റിയാദിനടുത്ത് വാഹനാപകടത്തിൽ മരിച്ച ഷെഫീഖിന്റെ മൃതദേഹം കബറടക്കി
text_fieldsഷഫീഖ്
റിയാദ്: അൽ ഖർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് നാഷനൽ ഗാർഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം വള്ളിക്കുന്ന് തേഞ്ഞിപ്പലം നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ഷെഫീഖിന്റെ (26) മൃതദേഹം ഖബറടക്കി.
കെ.എം.സി.സി നാഷനൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റികൾ, റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിംങ് നേതാക്കളുടെയും വളന്റിയർമാരുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ഖബറക്കിയത്.
അബ്ദുൽ ലത്തീഫിന്റെയും സുലൈഖയുടെയും മകനായ അവിവാഹിതനായ ഷഫീഖ് രണ്ടര വർഷം മുമ്പാണ് റിയാദിലെത്തിയത്. ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി ജോലിക്കു തിരിച്ചുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

